മധ്യവയസ്കന് വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടു
മീനങ്ങാടി :മീനങ്ങാടി കാരച്ചാല്‍ കുണ്ടുവയല്‍ കോളനിയിലെ ശങ്കരന് (52) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. പ്ലഗ് പോയിന്റില്‍ നിന്നും വീടിന്റെ പരിസരത്തേക്ക് വലിച്ച വൈദ്യുതി കണക്ഷനില്‍ നിന്നുമാണ് വൈദ്യുതാഘാതമേറ്റത്. തുടര്‍ന്ന് മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചൂവെങ്കിലും മരിക്കുകയായിരുന്നു. ശ്യാമളയാണ് ഭാര്യ. ശ്യാം കുമാര്‍,ശ്യാമ എന്നിവര്‍ മക്കളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍