കേരളത്തില്‍ ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റികള്‍ ടൊവിനോ തോമസ്, ഡോ.ബോബി ചെമ്മണൂര്‍, സി.കെ.വിനീത്

കേരളത്തിന്റെ സെല്‍ഫി സ്റ്റാര്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സെല്‍ഫികള്‍ ലഭിച്ചത് സിനിമാരംഗത്ത് നിന്ന് ടൊവിനോ തോമസിനും ജീവകാരുണ്യം, ബിസിനസ് രംഗങ്ങളില്‍ ഡോ.ബോബി ചെമ്മണൂരിനും സ്‌പോര്‍ട്‌സ് രംഗത്തുനിന്ന് സി. കെ. വിനീതിനുമാണ്.ഈ മൂന്നുപേരുമാണ് സെല്‍ഫി സ്റ്റാറുകളായ് തിരഞ്ഞെടുക്കപ്പെട്ടത്. പൊതുജനങ്ങള്‍ അയച്ച,താരങ്ങളോടൊപ്പമുള്ള സെല്‍ഫികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സെല്‍ഫി സ്റ്റാറുകളെ തിരഞ്ഞെടുത്തത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു മത്സരം നടത്തപ്പെടുന്നത്. സെല്‍ഫികള്‍ പോസ്റ്റ് ചെയ്തവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ മാരുതി സ്വിഫ്റ്റ് കാര്‍ സമ്മാനമായി ലഭിച്ചത് രതീഷ് കുളങ്ങരയ്ക്കാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍