കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു ;പതിമൂന്ന് പേര്‍ ചികിത്സ തേടി

വെള്ളാരംകുന്ന്:മാനന്തവാടിയില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന നിലമ്പൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കല്‍പ്പറ്റ വെള്ളാരംകുന്നില്‍ കിന്‍ഫ്രയ്ക്ക് എതിര്‍വശമായിട്ടാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ് റോഡരികില്‍ നിന്നും തെന്നിമാറി താഴ്ചയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. അപകടത്തില്‍ െ്രെഡവര്‍ തൊട്ടില്‍പാലം സ്വദേശി വിവി പ്രകാശന്‍ ഉള്‍പ്പെടെ പതിമൂന്ന് പേര്‍ ഇതുവരെ ചികിത്സതേടി. ഡ്രൈവറുടെ ഒഴികേ എല്ലാവര്‍ക്കും നിസാരപരുക്കുകളാണ്. താഴ്ചയിലേക്ക് പതിക്കേണ്ടിയിരുന്ന ബസ് തെങ്ങുകളില്‍ തട്ടി നിന്നതുകൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്.
പരുക്കേറ്റവര്‍ ചികിത്സ തേടിയവര്‍ :പ്രകാശന്‍ (ഡ്രൈവര്‍),വിജയന്‍,നാരാണി,സിനി,ജംഷീദ്,ചന്ദ്രന്‍,അനീഷ്,മഹമ്മദ്,നാണിക്കുട്ടി,രമന്‍കുട്ടി,ആദികേദ്,മൃദുല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍