കാറും ടിപ്പറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരുക്ക്

ബത്തേരി:ബത്തേരി മാനിക്കുനിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരുക്കേറ്റു.കൊളഗപ്പാറ കാഞ്ഞിരംകോട് ശ്രീധരന്‍ (57) ഇദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര (50), സഹോദരി കാര്‍ത്യായനി ( 62 ) മരുമകന്റെ മകന്‍ അമല്‍ (12) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇന്ന് വൈകിട്ട് 4.30 യോടെയാണ് അപകടം. കല്‍പ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരെവന്ന ടിപ്പറുമാണ് അപകടത്തില്‍പ്പെട്ടത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍