ക്രെയിന്‍ തട്ടി ബൈക്ക് യാത്രികന്‍ മരണപ്പെട്ടു

കമ്പളക്കാട്:കമ്പളക്കാട് പോലീസ് സ്‌റ്റേഷന് സമീപം ബൈക്കില്‍ ക്രെയിനിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കണിയാമ്പറ്റ സ്വദേശി ഇളയിടത്ത് ഇബ്രായിയുടെ മകന്‍ മമ്മി (62) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു അപകടം. മുന്നില്‍ പോകുകയായിരുന്ന ബൈക്ക് പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ പുറകില്‍ വരികയായിരുന്ന ക്രെയിന്‍ ബ്രേക്കിടുകയും, നിയന്ത്രണം വിട്ട് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മമ്മിയെ ഉടന്‍ തന്നെ കല്‍പ്പയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കൂവെങ്കിലും മരിക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍