OPEN NEWSER

Sunday 19. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സെറീനയ്ക്ക് രക്ഷയൊരുക്കി കെഎസ്ആര്‍ടിസി..! യാത്രക്കിടെ ബസ്സിനുള്ളില്‍ വെച്ച് ഹൃദയാഘാതമുണ്ടായ വീട്ടമ്മയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കയ്യടി

  • Mananthavadi
03 Apr 2019

മാനന്തവാടിയില്‍ നിന്നും ഇരിട്ടി പയ്യാവൂര്‍ വഴി ചീക്കാടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരി ഹൃദയാഘാതം മൂലം കുഴഞ്ഞുവീണപ്പോള്‍ തുണയായത് ഡ്രൈവറും കണ്ടക്ടറും ഒപ്പം സഹയാത്രികരും. ഇരിട്ടിയില്‍ നിന്നും ബസില്‍ കയറിയ  സെറീന  എന്ന യുവതിയാണ് യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍  അബോധാവസ്ഥയിലായത്. യുവതിയുടെ കൂടെ രണ്ടു  കുട്ടികള്‍ മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന് ഡ്രൈവര്‍ പ്രമോദും, കണ്ടക്ടര്‍ സുമേഷും മറ്റൊരുവാഹനത്തിന് കാത്ത് നില്‍ക്കാതെ  യാത്രക്കാരുടെ സഹകരണത്തോടെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലെക്ക് ആംബുലന്‍സ് കണക്കെ വേഗത്തില്‍ ബസ് ഓടിച്ചെത്തിക്കുകയും സെറീനയുടെ ജീവന്‍ രക്ഷിക്കുകയുമായിരുന്നു.

ഇരിട്ടിയില്‍ നിന്നും ആലക്കോടേക്ക് ബസില്‍ കയറിയ  സെറീനക്ക് ചമതച്ചാല്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, ബസ്സില്‍ മുന്‍സീറ്റിലായിരുന്ന സെറീന മുന്നിലേക്ക് കുഴഞ്ഞുവിഴുകയായിരുന്നു. പെട്ടന്ന്തന്നെ സഹയാത്രികര്‍ അവരെ സീറ്റിലേക്ക് ചാരിക്കിടത്തുകയും ചെയ്തു. ആദ്യം ബസ് യാത്രയെതുടര്‍ന്നുള്ള ക്ഷീണമാണെന്ന് കരുതിയെങ്കിലും തുടര്‍ന്ന് സെറീനയെ ശ്രദ്ധിച്ചപ്പോള്‍ കണ്ണുകള്‍ മറയുന്നതുപോലെയും, പള്‍സ് വീക്കായതായും മനസ്സിലായതായും കണ്ടക്ടര്‍ സുമേഷ് ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. ഉടന്‍തന്നെ െ്രെഡവര്‍ പ്രമോദ് ബസ്സ് പത്ത് കിലോമീറ്ററുകള്‍പ്പുറമുള്ള പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ബസ്സ് വിടുകയായിരുന്നു. ലൈറ്റുകളുമിട്ട് ഹോണടിച്ച് പരമാവധി വേഗത്തില്‍ സെറീനയെയും കൊണ്ട് ബസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം പ്രദേശവാസിയെ കാര്യങ്ങള്‍ പറഞ്ഞേല്‍പ്പിച്ച ശേഷം യാത്രക്കാരെ കൊണ്ട് ബസ്സ് വീണ്ടും യാത്രതുടരുകയായിരുന്നു. 

പിന്നീട് യാത്രക്കിടെ ആശുപത്രിയിലുള്ളവര്‍ വിളിച്ചപ്പോഴാണ് സെറീനയുടേത് ഹൃദയാഘാതമായിരുന്നൂവെന്നും തക്ക സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത് ആശ്വാസമായെന്നുമുള്ള കാര്യം തങ്ങള്‍ അറിഞ്ഞതെന്ന് സുമേഷ് പറയുന്നു. സെറീനയെ പിന്നീട് വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയും ചെയ്തു. സെറീനയുടെ ഭര്‍ത്താവ് ഷഫീഖും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ്സിലെ ഈ ജീവനക്കാരുടെ സഹായമനസ്‌കതയോടും, മനസാന്നിധ്യത്തോടും നന്ദിപറയുകയാണിപ്പോള്‍. െ്രെഡവര്‍ പ്രമോദ് കേളകം സ്വദേശിയും, കണ്ടക്ടര്‍ സുമേഷ് കൊട്ടിയൂര്‍ സ്വദേശിയുമാണ്. അരുണ്‍ സുകുമാര്‍ എന്ന വ്യക്തിയുടെ ഫെയ്‌സ് ബുക് പോസ്റ്റ് വഴിയാണ് ഈ നല്ല വാര്‍ത്ത പൊതുസമൂഹം അറിഞ്ഞത്.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വളര്‍ത്തുനായയെ പുലി പിടികൂടി.
  • സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്.
  • കബനി നദിയില്‍ ജലവിതാനം താഴ്ന്നത് കുടിവെള്ള പദ്ധതിയുടെ പമ്പിംഗിനെ ബാധിക്കുമോയെന്ന് ആശങ്ക
  • മന്ത്രി മായ്ച്ചാല്‍ ഇല്ലാതാകുന്നതല്ല വിള്ളല്‍; സമയബന്ധിതമായി വീട് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; ഒ.ജെ ജനീഷ്: വിള്ളല്‍ വിവാദം; യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ ടൗണ്‍ഷിപ്പില്‍ സന്ദര്‍ശനം നടത്തി
  • അനധികൃത എല്‍.പി.ജി സിലിണ്ടര്‍ സംഭരണം: അഞ്ച് സിലിണ്ടര്‍ പിടിച്ചെടുത്തു
  • പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി
  • സര്‍വ്വ റെക്കോര്‍ഡും ഭേദിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം, ഇന്നലെ 116.11 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തി
  • സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
  • 88.141 ഗ്രാം മെത്താഫിറ്റമിനുമായി യുവാക്കള്‍ പിടിയില്‍.
  • മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show