രാഹുല്‍ ഗാന്ധി വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കും;ആവേശത്തിരയില്‍ യു ഡി എഫ് അണികള്‍ ; കുലുക്കമില്ലാതെ എല്‍ ഡി എഫ് പാളയം

വയനാട് ലോക് സഭ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കും. മൂന്നാം തിയതി വൈകീട്ട് കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി ഏപ്രില്‍ നാലിന് വയനാട് കളക്‌ട്രേറ്റിലെത്തി പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ യുഡിഎഫ് ക്യാമ്പ് ആവേശത്തിരയിലാണ്. ഇന്നലെ രാത്രി ഏറെ വൈകിയും ഇന്ന് പുലര്‍ച്ചെയും ബൂത്ത്തല യോഗങ്ങളും, ഗൃഹസന്ദര്‍ശനങ്ങളുമായി അണികളും നേതാക്കളും സജീവമാണ്. എന്നാല്‍ വളരെ മുമ്പ് തന്നെ ചിട്ടയായ പ്രവര്‍ത്തനവുമായി പ്രചരണ രംഗത്ത് ഏറെ മുന്നിലായ എല്‍ ഡി എഫ് പാളയമാകട്ടെ ഇന്നും തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനുള്ള പ്രവര്‍ത്തനവുമായി ജനങ്ങള്‍ക്കിടയില്‍ സജീവമാണ്.മൂന്നാം തിയതി കോഴിക്കോടെത്തുന്ന രാഹുല്‍ ഗാന്ധി ഗസ്റ്റ് ഹൗസിലായിരിക്കും തങ്ങുക. അവിടെവെച്ച് കോണ്‍ഗ്രസിലെയും മുസ്ലിം ലീഗിലേയും ഉന്നത നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. എഐസിസിയുടെ ചില മുതിര്‍ന്ന നേതാക്കളും രാഹുലിനൊപ്പം ഉണ്ടാകുമെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.
പത്രികാ സമര്‍പ്പണത്തിനെത്തുന്ന രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകുമെന്നാണ് സംസ്ഥാനത്തെ കോണഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന. വലിയ ഒരുക്കങ്ങളോടെയാണ് രാഹുലിനെ വരവേല്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. രമേശ് ചെന്നിത്തലയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ചുമതല നല്‍കിയിരിക്കുന്നത്.
രാഹുല്‍ കേരളത്തിലെത്തുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ 10 മണിക്ക് കരിപ്പരിലെത്തി. തുടര്‍ന്ന് വയനാട്ടിലെത്തി സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തും. കേരളത്തില്‍ രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലുടനീളം വലിയ സുരക്ഷാ സന്നാഹങ്ങളായിരിക്കും ഒരുക്കുക. ബത്തേരിയിലാകും രാഹുലിന്റെ സുരക്ഷാ സേന ക്യാമ്പ് ചെയ്യുകയെന്നും സൂചന.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍