എന്‍ഡിഎ സ്ഥാനാര്‍ത്ഥി പൈലി വാത്യാട്ട് നാളെ വയനാട്ടില്‍ പര്യടനം നടത്തും.
വയനാട് പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പൈലി വാത്യാട്ട് നാളെ (മാര്‍ച്ച് 30) വയനാട്ടില്‍ പര്യടനം നടത്തും.രാവിലെ 10 മണിക്ക് പാല്‍ച്ചുരം വഴി ബോയ്‌സ് ടൗണ്‍ 42 ലെത്തുന്ന സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ നേതാക്കളുടെ നേതൃത്വത്തില്‍ സ്വീകരിക്കും.തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആനയിച്ച് 11 മണിക്ക് മാനന്തവാടി പഴശ്ശി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് മാനന്തവാടി ടൗണില്‍ എന്‍ ഡി എ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ റോഡ് ഷോ നടത്തും. പിന്നീട് നാലാംമൈല്‍ വഴി പനമരത്ത് എത്തിച്ചേര്‍ന്നതിന് ശേഷം പനമരം ടൗണില്‍ റോഡ് ഷോ നടത്തും . 3 മണിക്ക് നടവയല്‍ ,കേണിച്ചിറ വഴി ബത്തേരിയില്‍ എത്തി ബത്തേരി നിയോജകമണ്ഡലത്തിലെ എന്‍ഡിഎ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ബത്തേരി ടൗണില്‍ റോഡ് ഷോ നടത്തും. തുടര്‍ന്ന് മീനങ്ങാടി ,മുട്ടില്‍ വഴി അഞ്ചുമണിക്ക് കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ റോഡ് ഷോ നടത്തുന്നതാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍