വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ

പനമരം നെല്ലിയമ്പം കാവടം പരേതനായ പാറമല്‍ ഷെരീഫിന്റെ മകനും മുട്ടില്‍ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയിലെ എട്ടാംതരം വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഷനല്‍ (14) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടിയെ ആത്മഹത്യചെയ്യാന്‍ ശ്രമിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടവയലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പേ കുട്ടിമരണപ്പെടുകയായിരുന്നൂവെന്നാണ് റിപ്പോര്‍ട്ട്. കല്‍പ്പറ്റയില്‍ താമസിച്ച് വന്നിരുന്ന ഷനല്‍ രണ്ട് ദിവസം മുമ്പാണ് ക്ലാസ് ഒഴിവാക്കി പിതാവിന്റെ തറവാട് വീട്ടിലേക്ക് പോയത്. അവിടെ വെച്ചാണ് സംഭവം. രണ്ട് മാസം മുമ്പ് സമാനരീതിയില്‍ മൂന്നോളം വിദ്യാര്‍ത്ഥികള്‍ മരിച്ചത് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍