അന്തര്‍ സംസ്ഥാന ആഡംബര ബൈക്ക് മോഷ്ടാക്കള്‍ അറസ്റ്റില്‍

ബാംഗ്ലൂരിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആഡംബര ബൈക്കുകള്‍ മോഷ്ടിച്ച് കേരളത്തില്‍ വില്‍പ്പന നടത്തിയിരുന്ന സംഘം ബത്തേരി പോലിസിന്റെ പിടിയിലായി. അന്തര്‍ സംസ്ഥാന ബൈക്ക് മോഷണ സംഘത്തില്‍പ്പെട്ട സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ മണിച്ചിറ പെലച്ചിക്കല്‍ ഇഷാന്‍(19), മൈതാനിക്കുന്ന് തട്ടയില്‍ വീട് ഷിയാസ്.എന്‍ (19), മുലങ്കാവ് വടച്ചിറ തട്ടാരതൊടിയില്‍ വീട് സച്ചിന്‍(22), ഒന്നാം മൈല്‍ കുപ്പാടി മറ്റത്തില്‍ വീട് ജോസിന്‍ ടൈറ്റസ് (20) എന്നിവരെയാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ഡി.സുനില്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ അജേഷ് കുമാര്‍, മണി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. മോഷണ മുതല്‍ വാങ്ങി ഉപയോഗിച്ചതിന് ബത്തേരി സ്വദേശികളായ ചെതലയം തൈതൊടിയില്‍ വീട് അബ്ദുള്‍ സലാം (21), ചെതലയം ആറാം മൈല്‍ തുഷാര്‍ കെ ദിവാകരന്‍ (19) എന്നിവരെയും അറസ്റ്റ് ചെയ്തി്ട്ടുണ്ട്. മോഷണം നടത്തി വില്‍പ്പന നടത്തിയ ആറ് ബൈക്കുകളില്‍ നലെണ്ണം പോലിസ് കണ്ടെടുത്തു. റോഡരികുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും മറ്റും പാര്‍ക്ക് ചെയ്തിട്ടുള്ള ബൈക്കുകളുടെ ഹാന്റില്‍ ലോക്ക് പൊട്ടിച്ച് ഇലക്ട്രിക് കേബിളുകള്‍ കണക്ട് ചെയ്ത് സ്റ്റാര്‍ട്ട് ചെയ്താണ് ഇവര്‍ മോഷണം നടത്തിയിരുന്നത്.
ജനുവരി 18ന് ചെതലയത്ത് ആഡംബര ബൈക്കുകളില്‍ റേസ് നടത്തി ആളുകള്‍ക്കിടയില്‍ ഭീതി പരത്തിയതിന് നാല് പേരുടെ പേരില്‍ ബത്തേരി പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ബൈക്ക് ഓടിച്ച അബ്ദുള്‍ സലാമിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതില്‍ പ്രസ്തുത ബൈക്ക് ഇഷാനില്‍ നിന്നും വാങ്ങി കര്‍ണ്ണാടക നമ്പര്‍ മാറ്റി കേരള രജിസ്‌ട്രേഷന്‍ ആ്ക്കി ഉപയോഗിച്ച് വന്നതായി തെളിയുകയായിരുന്നു. തുടര്‍ന്ന് ഇഷാനെയും, ഷിഹാസ്,സച്ചിന്‍, ജോസിന്‍ എന്നിവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതില്‍ ഇവര്‍ ഏകദേശം ഒരുമാസം മുമ്പ് യശ്വന്ത് പുര എന്ന സ്ഥലത്ത് നിന്ന് മൂന്ന് പ്രാവശ്യമായി ഒന്നരലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ വിലവരുന്ന ബൈകുകള്‍ മോഷ്ടിച്ചതാണെന്നും ഈ ബൈക്കുകള്‍ ബത്തേരി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തിയതായും ബോധ്യപ്പെടുകയായിരുന്നു.
ബൈക്കുകള്‍ മോഷണം പോയതിന് കര്‍ണ്ണാടകത്തിലെ യശ്വന്ത് പുര പോലീസ് സ്‌റ്റേഷനില്‍ കേസുകള്‍ നിലവിലുണ്ട്. അറസ്റ്റിലായ ഇഷാന്‍, ഷിഹാസ് എന്നിവര്‍ക്ക് ബത്തേരി സ്‌റ്റേഷനില്‍ ലഹരി മരുന്ന് വില്‍പ്പന നടത്തിയതിനുള്ള കേസുകള്‍ നിലവിലുണ്ട്. ജോസിന്‍ മുമ്പ് ബത്തേരി സ്‌റ്റേഷനില്‍ സമാന കേസിലെ പ്രതിയാണ്. ബത്തേരി പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാത്യു, പ്രമോദ്, സജീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍ , ഫിനു, സ്മിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നിലുള്ളത്.
ആഡംബര ബൈക്ക് മോഷണ പരമ്പര കര്‍ണാടകാ പോലിസിന് തന്നെ തലവേദന ആയിരിക്കുകയായിരുന്നു. പ്രതികളുടെ അന്തര്‍ സംസ്ഥാന ബന്ധങ്ങളെ കുറിച്ച് കൂടുതല്‍ വിശദമായ അന്വേഷണം നടന്നുവരികയാണ് എന്നും പ്രതികളെ ഇന്ന് തന്നെ കോടയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ് എന്നും ജില്ലാ പോലിസ് മേധാവി ആര്‍.കറുപ്പസാമി.ഐ.പി.എസ് അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍