തെറ്റുകള്‍ ഏറ്റ് പറഞ്ഞ് മാവോയിസ്റ്റ് വാര്‍ത്താ കുറിപ്പ് ;കത്തില്‍ ശബരിമല ദര്‍ശനം നടത്തിയ യുവതിക്ക് അഭിവാദ്യം

കല്‍പ്പറ്റ:പ്രളയകാലത്ത് സുഗന്ധഗിരി മേഖലയിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ നിന്നും തോക്കു ചൂണ്ടി അരിയും ഭക്ഷ്യവസ്തുക്കളും കൊണ്ടു പോകുകയും,ആദിവാസി വൃദ്ധയുടെ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് റേഷനരിയും, കുട്ടികളുടെ പാത്രങ്ങളും, ചെരിപ്പും എടുക്കുകയും , പോലീസില്‍ പരാതിപ്പെട്ടുവെന്ന കാരണത്താല്‍ ചെന്നായ്കവലയില്‍ ഗര്‍ഭിണിയായ യുവതിയെ ഭീഷണിപ്പെടുത്തുകയും, സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങളില്‍ അംഗങ്ങള്‍ക്ക് തെറ്റ് പറ്റിയതായി വാര്‍ത്താകുറിപ്പില്‍ പറയുന്നു. പ്രസ്തുത അംഗങ്ങള്‍ക്കെതിരെ തരംതാഴ്ത്തല്‍ നടപടി സ്വീകരിച്ചതായും കുറിപ്പില്‍ പരാമര്‍ശിക്കുന്നു. കൂടാതെ ശബരിമല ദര്‍ശനം നടത്തിയ ദളിത് യുവതി മഞ്ജുവിന് വിപ്ലവ അഭിവാദ്യങ്ങളും അര്‍പ്പിക്കുന്നു.വയനാട് പ്രസ് ക്ലബ് സെക്രട്ടറിക്ക് തപാല്‍ വഴിയാണ് കുറിപ്പ് കിട്ടിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍