തോല്‍പ്പെട്ടിയില്‍ വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്.

തോല്‍പ്പെട്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്.പരുക്കേറ്റവരെ എല്ലാവരെയും മാനന്തവാടി ജില്ല ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
തോല്‍പ്പെട്ടി അപകടം : 25 പേര്‍ ഇതുവരെ ചികിത്സ തേടി ;ആരുടേയും നില ഗുരുതരമല്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്
തോല്‍പ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്. മാനന്തവാടിയില്‍ നിന്നും കുട്ടത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും, ഗോണി ഗുപ്പയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് കാപ്പി കയറ്റി പോകുകയുമായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരുക്കേറ്റ 25 ഓളം യാത്രക്കാരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പലര്‍ക്കും തലയ്ക്കും കൈ കാലുകള്‍ക്കുമാണ് പരുക്ക്. നിലവില്‍ ആരേയും റഫര്‍ ചെയ്തിട്ടില്ല. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അബ്ദുള്ളയും, കണ്ടക്ടര്‍ മാത്യുവും, ലോറി ഡ്രൈവര്‍ വിനോദും പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. അബ്ദുള്ളയെ കുടുംബത്തിന്റെ ആവശ്യാര്‍ത്ഥം കോഴിക്കോട്ടേക്ക് റഫര്‍ ചെയ്തു.
ബസ് ഡ്രൈവര്‍ കണിയാമ്പറ്റ പുത്തന്‍ പറമ്പത്ത് അബ്ദുള്ള (53), കണ്ടക്ടര്‍ മാനന്തവാടി സ്വദേശി എ.വി മാത്യു (44), ലോറി ഡ്രൈവര്‍ കാട്ടിക്കുളം മേലേടത്ത് വിനോദ് (37), ലോറിയിലെ യാത്രക്കാരന്‍ തോല്‍പെട്ടി പള്ളിക്കുന്നേല്‍ ജോണി (62) ,തോല്‍പ്പെട്ടി കുന്നമ്പാട്ട് സൈനബ(63),കാട്ടിക്കുളം അറക്കല്ലിങ്കല്‍ ഉമ്മര്‍(36),കാട്ടിക്കുളം മാനിവയല്‍ കോളനിയിലെ ജയന്തി (45),പനവല്ലി പിലാവൂര് സുബ്രഹ്മണ്യന്‍ (36),ഇല്ലത്തുവയല്‍ കോളനിയിലെ രാജന്‍ (28),മാനന്തവാടി ആലിങ്കല്‍ എരുമേല്‍ (44),തോല്‍പ്പെട്ടി കൈതാട്ട് തമ്പി (61),തോല്‍പ്പെട്ടി പൂവനാര്‍ക്കാട് ആലി(60),ഇടുക്കി മലഞ്ചിറ ജോയ് (32),കാഴക്കുന്ന് കള്ളാട്ടില്‍ തോമസ് (56),തരുവണ കല്ലോറി ഉസ്മാന്‍ (40),മാനന്തവാടി പത്തത്ത് ഷറഫുന്നീസ (28),മാനന്തവാടി പത്തത്ത് ജില്‍ഷ ഷെറിന്‍ (8),പനവല്ലി പുളമൂട് കോളനിയിലെ ചന്ദ്രന്‍ (35),മാനിവയല്‍ അര്‍ച്ചന(7),തവിഞ്ഞാല്‍ നടവയല്‍ കൃഷ്ണന്‍ (47),കാട്ടിക്കുളം നയന നിവാസില്‍ രാജു(51),തോല്‍പ്പെട്ടി നെടുന്തറ കോളനിയിലെ അശ്വതി (21),അപ്പപ്പാറ ചെമ്പന്‍കൊല്ലി രാധാകൃഷ്ണന്‍ (55),ബിനു (32),ദ്വാരക തിരിക്കോടന്‍ ഇബ്രാഹിം (48) എന്നിവര്‍ക്കാണ് പരുക്കേറ്റത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms