സുമനസുകളുടെ സഹായം തേടുന്നു

പത്തുവയസ്സിനിടെ പത്തിലധികം ശസ്ത്രക്രിയകള്‍ ക!ഴിഞ്ഞു വയനാട് മുട്ടില്‍ സ്വദേശി രജിലേഷിന്റെ മകന്.ഒന്നര വയസ്സുള്ളപ്പോഴാണ് അഭിനന്ദിനെ രോഗം പിടികൂടിയത്.പഴുപ്പ് ബാധിച്ചതിനാല്‍ വൃക്കകളിലൊന്ന് നേരത്തെ നീക്കം ചെയ്തു.ഇപ്പോള്‍ രണ്ടാമത്തേതും തകരാറിലായി.മൂത്രമൊ!ഴിക്കാന്‍ പോലുമാകുന്നില്ല.ശസ്ത്രക്രിയ നടത്തിയെങ്കിലും ഇപ്പോള്‍ വയറിന്റെ ഒരു ഭാഗത്തുകൂടി മൂത്രം പോകുന്നു.അടിയന്തിരമായി വൃക്ക മാറ്റിവെക്കണം.ചികില്‍സക്കായി 20 ലക്ഷത്തോളം രൂപ ആവശ്യമായി വരും.ഒരു ദിവസം മരുന്നിന് തന്നെ 500 രൂപയിലധികം ചെലവുണ്ട്. ഓട്ടോ തൊഴിലാളിയാണ് രജിലേഷ്.സഹായങ്ങളില്ലെങ്കില്‍ ഈ കുഞ്ഞിന് മുന്നോട്ടുള്ള ജീവിതം ദുസ്സഹമാവും.രജിലേഷിന്റെ പേരിലുള്ള ഫെഡറല്‍ ബാങ്ക് കല്‍പ്പറ്റയിലെ ഈ അക്കൗണ്ട് നമ്പറില്‍ സഹായങ്ങളെത്തിക്കാം.
അക്കൗണ്ട് നമ്പര്‍ 1345 0100 127 408
ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആര്‍എല്‍ 0001345
രജിലേഷ്:8129898323.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍