മാവോയിസ്റ്റ് സംഘത്തെ പിടികൂടാന്‍ മൂന്ന് എസ്.പിമാരെ ചുമതലപ്പെടുത്തി ;അമ്പായത്തോട് എത്തിയ മാവോയിസ്റ്റുകളില്‍ ചിലരെ തിരിച്ചറിഞ്ഞു

കണ്ണൂര്‍ അമ്പായത്തോട് ടൗണില്‍ തോക്കേന്തി പ്രകടനം നടത്തിയ മാവോയിസ്റ്റ് സംഘത്തെ പിടികൂടാന്‍ മൂന്ന് ജില്ലാ പോലീസ് മേധാവിമാരെ ഡിജിപി ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം വയനാട് പോര്യയിലെത്തിയ മാവോയിസ്റ്റ് സംഘം തന്നെയാണ് അമ്പായത്തോട് എത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. വനത്തിനുള്ളിലും വനാതിര്‍ത്തിയിലുമാണ് മാവോയിസ്റ്റുകള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നത്. സി.പി.മൊയ്തീന്‍, രാമു, കീര്‍ത്തിയെന്ന കവിത എന്നിവരുടെ നേതൃത്വത്തിലാണ് മാവോയിസ്റ്റ് സംഘം അമ്പായത്തോട് എത്തിയതെന്ന് പോലീസ് വ്യക്തമാക്കി.കണ്ണൂര്‍ റേഞ്ച് ഐ ജിയുടെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് തിരച്ചിലിന്റെയും അന്വേഷണത്തിന്റെയും ചുമതല.
കണ്ണൂര്‍ വയനാട് അതിര്‍ത്തിയിലെ വനത്തിലും വനാതിര്‍ത്തിയിലുമാണ് തണ്ടര്‍ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുന്നത്. സി.പി.മൊയ്തീന്‍, രാമു, കീര്‍ത്തിയെന്ന കവിത എന്നിവരുടെ നേതൃത്വത്തിലാണ് മാവോയിസ്റ്റ് സംഘം മുദ്രാവാക്യം മുഴക്കി പോസ്റ്ററുകള്‍ പതിപ്പിച്ച് നാട്ടുകാര്‍ക്ക് ലഘുലേകള്‍ നല്‍കിയത്. സംഘത്തിലുണ്ടായിരുന്ന മറ്റ് മാവോയിസ്റ്റുകള്‍ ടൗണില്‍നിന്ന് മാറിയാണ് നിന്നത്.മുമ്പ് പേര്യയിലെത്തിയ സംഘത്തില്‍ ജയണ്ണ ,സുന്ദരി, സാവിത്രി ,ജിഷ എന്നിവരും ഉണ്ടായിരുന്നു. ഇവരും അമ്പായത്തോടെത്തിയെന്നാണ് സൂചന. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുഎപിഎ പ്രകാരം കേളകം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍