അമ്പായത്തോടില്‍ ആയുധധാരികളായ മാവോയിസ്റ്റുകള്‍ ; വീഡിയോ ദൃശ്യം ഓപ്പണ്‍ ന്യൂസറിന് വയനാട് കണ്ണൂര്‍ അതിര്‍ത്തിയായ അമ്പായത്തോട് ടൗണില്‍

വയനാട് കണ്ണൂര്‍ അതിര്‍ത്തിയായ അമ്പായത്തോട് ടൗണില്‍ തോക്കേന്തിയ മാവോയിസ്റ്റുകള്‍ പ്രകടനം നടത്തി. വൈകിട്ട് ആറരയോടെയാണ് സംഭവം. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് കയറി വന്ന ആറംഗ സംഘത്തിന്‍ ഒരു വനിത അടക്കം അഞ്ച പേരാണ് തോക്കും പിടിച്ച് പ്രകടനം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന്‌ലഘുലേഖകള്‍ വിതരണം ചെയ്തു. ടൗണില്‍ ജനത്തിരക്കേറിയ സമയത്തായിരുന്നു മാവോയിസ്റ്റ് പ്രകടനം.ഇവരുടെ ദൃശ്യങ്ങള്‍ ടൗണിലെ ചില സ്ഥാപനങ്ങളിലെ സിസിടിവി യില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേളകം പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തലപ്പുഴയിലും , പേര്യയിലും മാവോയിിസ്റ്റുകളുടെ പരസ്യ സാന്നിധ്യത്തിന് ശേഷമാണ് തൊട്ടടുത്ത ഗ്രാമത്തില്‍ വീണ്ടും ഇവര്‍ പ്രത്യക്ഷപ്പെട്ടത്.
പോസ്റ്റര്‍ പതിച്ചതിനൊപ്പം ഇവര്‍ ലഘുലേഖകള്‍ പ്രദേശവാസികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.കടയില്‍ നിന്നും അരിയുള്‍പ്പടെയുള്ള സാധനങ്ങള്‍ വാങ്ങിയാമ് ഇവര്‍ മടങ്ങിയത്.ഇവര്‍ എത്തുന്ന സമയത്ത് കുറച്ചുപേര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.മലയാളത്തിലാമ് ഇവര്‍ സംസാരിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.സാധനങ്ങളുടെ പേര് എഴുതിയ കുറിപ്പുമായാണ് ഇവര്‍ കടയിലെത്തിയത്.ആവശ്യമായ സാധനങ്ങള്‍ എടുത്ത ശേഷം 300 രൂപ കടയുടമയ്ക്ക് സംഘം നല്‍കി.ബ്രഹ്മണ്യ ഹന്ദുത്വത്തെ കുഴിച്ചുമൂടുക,മാവോയിസ്റ്റ് വിപ്ലവ ബദലിനായി പൊരുതുക എന്നാണ് പോസ്റ്ററിലുള്ളത്.കബനി ദളത്തിന്റെ ബുള്ളറ്റിനായ കാട്ടുതീയുടെ കോപ്പിയും ഇവര്‍ വിതരണം ചെയ്തിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍