പ്രാദേശിക പി.ടി.എയും പഠനഗ്രൂപ്പ് രൂപീകരണവും
വാരാമ്പറ്റ ഗവ.ഹൈസ്‌കൂളില്‍ പ്രാദേശിക പി.ടി.എ.യും പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠന ഗ്രൂപ്പും രൂപീകരണവും സംഘടിപ്പിച്ചു. വാരാമ്പറ്റ മദ്രസ്സയില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്തംഗം പി.സി.മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ലേഖാ പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. പന്തിപ്പൊയില്‍ മദ്രസയില്‍ വെച്ച് നടന്ന പ്രാദേശിക പി.ടി.എ യോഗം ഉദ്ഘാടനം പി.ടി.എ.പ്രസിഡണ്ട് പി.എ.അസീസ് നിര്‍വ്വഹിച്ചു.ടി. ബിന്ദു ഹെഡ്മിസ ട്രസ് അദ്ധ്യക്ഷത വഹിച്ചു.ഓണീമ്മല്‍ നാസര്‍,ഇമ്മാനുവല്‍ മാസ്റ്റര്‍, പി.ഒ നാസര്‍,റഷീദ് ഈന്തന്‍,വി.ടി.സുലൈമാന്‍,അറക്ക മോയി, മൊയ തൂട്ടി കമ്പ, ഷിഹാബുദ്ദീന്‍ മാസ്റ്റര്‍ ,ആഗ്‌നസ് എന്നിവര്‍ സംസാരിച്ചു.ഗഫൂര്‍ മാസ്റ്റര്‍ സ്വാഗതവും നിയാസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു