ബൈക്കും സ്വകാര്യബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പേരിയ ആലാറ്റില്‍ വാഴവറ്റ ഇരുമനത്തൂര്‍ ഭാസ്‌കരന്‍- ശോഭ ദമ്പതികളുടെ ഏക മകന്‍ അനില്‍ (22) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ബത്തേരി മുത്തങ്ങയ്ക്ക് സമീപം വെച്ചായിരുന്നു അപകടം. ബത്തേരി പൊന്‍കുഴി സര്‍വ്വീസ് നടത്തുന്ന ബസ്സും അനിലിന്റെ ബൈക്കും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഗുരുതര പരുക്കേറ്റ അനിലിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍