നിപ്പ വൈറസ് : ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം

ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ്പ വൈറസ് രോഗം പടരാന്‍ സാധ്യതയേറെയെന്നും അതുകൊണ്ട് തന്നെ പൊതു ജനങ്ങള്‍ നിപ്പ വൈറസിനെതിരെ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ഫലങ്ങളും പച്ചക്കറികളും കഴിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു.ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ്പ വൈറസ് പടരുവാന്‍ സാധ്യതയുള്ളത് എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജില്ലയിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഈ കാലയളവില്‍ പൊതുജനങ്ങള്‍ ഫലങ്ങളും പച്ചക്കറികളും കഴിക്കുമ്പോള്‍ ജാഗ്രത പാലിക്കണം.തുറസായ സ്ഥലങ്ങളില്‍ നിന്നുമുള്ള പച്ചക്കറികളും ഫലങ്ങളും കഴിക്കുമ്‌ബോഴും ജാഗ്രത വേണം. പുറത്ത് നിന്ന് വാങ്ങുന്ന പച്ചക്കറികളും ഫലങ്ങളും നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷമേ ഉപയോഗിക്കാവു. ചുമ ഉള്‍പ്പെടെ നിപ ലക്ഷണങ്ങളുമായി വരുന്നവരെ പരിശോധിക്കാന്‍ പ്രത്യേക മേഖലകള്‍ തന്നെ ആശുപത്രിയില്‍ സജ്ജമാക്കും.ചുമയുളളവര്‍ വീടിന് പുറത്തിറങ്ങുമ്‌ബോള്‍ മാസ്‌കോ ടൗവലോ ഉപയോഗിക്കണമെന്നും ഡി.എം.ഒ.ഡോ.ആര്‍.രേണുക പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍