നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു ;രണ്ട് പേര്‍ക്ക് പരുക്ക്; ഒരു കാറിനും, അഞ്ച് സ്‌കൂട്ടറുകള്‍ക്കും നാശനഷ്ടം

കമ്പളക്കാട് പോലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന അയനിക്കാടന്‍ കുഞ്ഞി ബാപ്പുവിന്റെ മകന്‍ അബു (50) വാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് കണിയാമ്പറ്റ ടൗണിന് സമീപം റോഡരികില്‍ സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന അബുവിനെ നിയന്ത്രണം വിട്ടുവന്ന കാറിടിക്കുകയായിരുന്നു. പരുക്കേറ്റ അബുവിനെ ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നവഴിയാണ് മരണം സംഭവിച്ചത്. അബുവിനോടൊപ്പം മറ്റ് രണ്ട് പേര്‍ക്കും നിസാര പരുക്കേറ്റു. എര്‍ണാകുളം മുപ്പത്തടം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ ആദ്യം മറ്റൊരു കാറിനിടിച്ച ശേഷം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന അഞ്ച് സ്‌കൂട്ടറുകളില്‍ ഇടിക്കുകയും പിന്നീട് തൊട്ടടുത്ത വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു.ഇന്നലെ മഞ്ചേരിയില്‍ ഒരു കടയുടെ ഉത്ഘാടനത്തിനായെത്തിയവരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ മഞ്ചേരിയില്‍ നിന്നും കര്‍ണ്ണാടകയിലേക്ക് പോകുന്ന വഴിയാണ് അപടത്തില്‍പ്പെട്ടത്. െ്രെഡവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് സൂചന. നിയന്ത്രണം വിട്ടകാര്‍ ആദ്യം കല്‍പ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിലിടിച്ച ശേഷം റോഡരികിലെ അഞ്ച് സ്‌കൂട്ടറുകളിലിടിക്കുകയായിരുന്നു. പിന്നീട് വൈദ്യുതി പോസ്റ്റിലിടിച്ച ശേഷമാണ് കാര്‍ നിന്നത്. സ്‌കൂട്ടറിലിരിക്കുകയായിരുന്ന അബുവിനേയും, മറ്റ് രണ്ടുപേരെയും പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതര പരുക്കേറ്റ അബു മരണപ്പെടുകയായിരുന്നു. പ്രദേശത്ത് ആംബുലന്‍സിലും മറ്റും െ്രെഡവറായി ജോലിചെയ്ത് വരികയായിരുന്നു മരണപ്പെട്ട അബു. കാറിലുണ്ടായിരുന്ന ആര്‍ക്കുംതന്നെ പരുക്കുകളൊന്നുമില്ല. സംഭവവുമായി ബന്ധപ്പെട്ട് കമ്പളക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍