പ്രകൃതിദുരന്തത്തില്‍ വയനാട്ടില്‍ കാര്‍ഷിക മേഖലയിലുണ്ടായത് 1008.64 കോടിയുടെ നഷ്ടം; 3762.84 ഹെക്ടറില്‍ തേയിലയും 67200 ഹെക്ടറില്‍ കാപ്പിയും നശിച്ചു

കല്‍പറ്റ:പ്രകൃതിദുരന്തത്തില്‍ വയനാട്ടില്‍ കാര്‍ഷികമേഖലയിലുണ്ടായത് ഞെട്ടിക്കുന്ന നാശം.1008.64 കോടി രൂപയുടെ നഷ്ടം ജില്ലയില്‍ കാര്‍ഷികമേഖലയില്‍ സംഭവിച്ചതായാണ് കൃഷിവകുപ്പിന്റെ ഏറ്റവും ഒടുവിലുത്തെ കണക്ക്. വിളകള്‍ പൂര്‍ണമായും ഭാഗികമായും നശിച്ച് 1002.07 കോടി രൂപയാണ് നഷ്ടം. കൃഷിയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, കൃഷി വകുപ്പിനു കീഴിലുള്ള ഓഫീസുകളുടെ തകര്‍ച്ച, സംരംഭങ്ങളുടെ നാശം എന്നിവയും കണക്കിലെടുക്കുമ്പോഴാണ് നഷ്ടം 1008 കോടി രൂപ കവിയുന്നത്. ജില്ലയില്‍ 100060.7 ഹെക്ടറിലാണ് വിളനാശം ഉണ്ടായത്. 82100 കര്‍ഷകര്‍ കെടുതികള്‍ക്കിരയായി. വാഴകൃഷി നശിച്ചാണ് കൂടുതല്‍ നഷ്ടം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 2420 ഹെക്ടറില്‍ കുലച്ച 6050000 വാഴകള്‍ നശിച്ച് 16050ഉം 605 ഹെക്ടറില്‍ കുലയ്ക്കാത്ത 1512500 വാഴകള്‍ നശിച്ച് 2100ഉം ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 6800 ഹെക്ടറില്‍ കായ്ഫലമുള്ള 9000000 കമുകുകള്‍ നശിച്ച് 878.16ഉം 2300 ഹെക്ടറില്‍ കായ്ഫലമില്ലാത്ത 300000 കമുകുകള്‍ നശിച്ച് 101.14ഉം ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
തെങ്ങ് കായഫലമുള്ളത് 420 ഹെക്ടറില്‍ 73500 എണ്ണം നശിച്ച് 85.5ഉം കായ്ഫലമില്ലാത്തത് 296 ഹെക്ടറില്‍ 51800 എണ്ണം നശിച്ച് 28.5ഉം ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
കാപ്പിച്ചെടികള്‍ കായ്ഫലമുള്ളത് 67200 ഹെക്ടറില്‍ 67200000 എണ്ണം നശിച്ച് 66321.6 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. 373 ഹെക്ടറില്‍ ഇഞ്ചി കൃഷി നശിച്ചു. 735 ലക്ഷം രൂപയാണ് ഇതുമൂലം നഷ്ടം.
നെല്‍കൃഷി 2010 ഹെക്ടറില്‍ നശിച്ച് 1250 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കുരുമുളകു ചെടികള്‍ കായ്ഫലമുള്ളത് 7700 ഹെക്ടറില്‍ 770000 എണ്ണം നശിച്ച് 5155ഉം തൈക്കൊടികള്‍ 1252 ഹെക്ടറില്‍ 1252000 എണ്ണം നശിച്ച് 451ഉം ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
ടാപ്പ് ചെയ്യുന്ന റബര്‍ 3050 ഹെക്ടറില്‍ നശിച്ച് 2622ഉം തൈ റബര്‍ 150 ഹെക്ടറില്‍ നശിച്ച് 66ഉം ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വിവിധ തോട്ടങ്ങളിലായി തേയിലക്കൃഷി 3762.84 ഹെക്ടറില്‍ നശിച്ച് 2314.475 ലക്ഷം രൂപയാണ് നഷ്ടം. 450 ഹെക്ടറില്‍ പച്ചക്കറി നശിച്ച് 675.3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
കിഴങ്ങുവര്‍ഗ വിളകള്‍ 400 ഹെക്ടറില്‍ നശിച്ചു. 800 ലക്ഷം രൂപയാണ് നഷ്ടം. മഞ്ഞള്‍ 15 ഹെക്ടറില്‍ നശിച്ച് 32 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 10 ഹെക്ടറില്‍ പാഷന്‍ഫ്രൂട്ട് കൃഷി നശിച്ചു. 50 ലക്ഷം രൂപയാണ് നഷ്ടം. ജാതി കായ്ഫലമുള്ളത് 1.3 ഹെക്ടറില്‍ 228 എണ്ണം നശിച്ച് 8.2 ലക്ഷം രൂപയാണ് നഷ്ടം. പൂച്ചെടികള്‍ 30 ഹെക്ടറില്‍ നശിച്ച് 135 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഒരു ഹെക്ടറില്‍ ഗ്രാമ്പു അര ലക്ഷം രൂപയുടെയും 30 ഹെക്ടറില്‍ കായഫലമുള്ള 3000 കശുമാവുകള്‍ നശിച്ച് ആറു ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. ഏലം കായ്ച്ചത് 60 ഹെക്ടറില്‍ നശിച്ച് 38.40ഉം കായ്ക്കാത്തത് 580 ഹെക്ടറില്‍ നശിച്ച് 174ഉം ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മറ്റുമുണ്ടായ സ്ഥലങ്ങള്‍ വീണ്ടും കൃഷിയോഗ്യമാക്കുന്നതിനു 5.53 കോടി രൂപയുടെ ചെലവാണ് കൃഷിവകുപ്പ് കണക്കാക്കുന്നത്. പോളിഹൗസുകള്‍, റെയിന്‍ ഷെല്‍ട്ടറുകള്‍, പമ്പുസെറ്റുകള്‍, പമ്പുഹൗസുകള്‍, കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവ നശിച്ച് 74 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കൃഷി ഓഫീസുകള്‍ തകര്‍ന്നു 18 ലക്ഷം രൂപയാണ് നഷ്ടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍