നെഹ്‌റു യുവ കേന്ദ്ര യൂത്ത് ക്ലബ്ബ് അവാര്‍ഡ്
2017-18 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബ്ബിന് നെഹ്‌റു യുവ കേന്ദ്ര ജില്ലാസംസ്ഥാനദേശീയ തലത്തില്‍ അവാര്‍ഡുകള്‍ നല്‍കുന്നു. ജില്ലാ തല അവാര്‍ഡിന് പരിഗണിക്കുന്നതിന് വയനാട് നെഹ്‌റു യുവ കേന്ദ്രത്തില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബുകളില്‍ നിന്നും നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. ആരോഗ്യം , പരിസ്ഥിതി സംരക്ഷണം, ശുചിത്വം, സാക്ഷരതാ പ്രവര്‍ത്തനം , സാമൂഹ്യ ബോധവല്‍ക്കരണം, തൊഴില്‍നൈപുണ്യ പരിശീലനം, ദേശീയഅന്തര്‍ദേശീയ ദിനാചരണങ്ങള്‍, കലാകായിക സാഹസിക പരിപാടികള്‍, പരിശീലന ക്യാമ്പുകളിലെ പങ്കാളിത്തം തുടങ്ങിയ മേഖലകളില്‍ 2017 ഏപ്രില്‍ 1 മുതല്‍ 2018 മാര്‍ച്ച് 31 വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുക. ജില്ലാതല അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെടുന്ന യൂത്ത് ക്ലബ്ബിന് 25000 രൂപയും പ്രശസ്തി പത്രവും നല്‍കും. കൂടാതെ ഒരു ലക്ഷം രൂപയുടെ സംസ്ഥാന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യുന്നതുമാണ്. സംസ്ഥാന അവാര്‍ഡ് നേടുന്നപക്ഷം ദേശീയ അവാര്‍ഡിന് പരിഗണിക്കുകയും ചെയ്യും. ദേശീയ തലത്തില്‍ 5 ലക്ഷം, 3 ലക്ഷം, 2 ലക്ഷം രൂപയുടെ മൂന്ന് അവാര്‍ഡുകളാണ് നല്‍കുന്നത്. ജില്ലാതല അവാര്‍ഡിനുള്ള അപേക്ഷ സെപ്റ്റംബര്‍ 20 നകം സമര്‍പ്പിക്കം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ച ക്ലബ്ബ്കള്‍ ഈ വര്‍ഷം അപേക്ഷിക്കേണ്ടതില്ല.. വിശദവിവരങ്ങളും അപേക്ഷ ഫോറവും നെഹ്‌റു യുവ കേന്ദ്ര ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 04936202330.