ബൈക്കില്‍ സ്വകാര്യ ബസ്സിടിച്ച് യുവാവ് മരിച്ചു

മാനന്തവാടി നാലാംമൈല്‍ തയ്യില്‍ അബ്ദുള്ളയുടെ മകന്‍ സുനീര്‍ (33) ആണ് മരിച്ചത്.മാനന്തവാടി മൈസൂര്‍ റോഡില്‍ നിന്ന് വള്ളിയൂര്‍ക്കാവ് റോഡിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ വെച്ചാണ് അപകടം സംഭവിച്ചത്.മൈസൂര്‍ റോഡില്‍ നിന്നും വരികയായിരുന്ന കാഞ്ഞായീസ് ബസ് വള്ളിയൂര്‍ക്കാവ് റോഡിലേക്ക് തിരിഞ്ഞിറങ്ങുന്നതിനിടെ സുനീര്‍ സഞ്ചരിച്ച ബൈക്കില്‍ തട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.തുടര്‍ന്ന് റോഡരികിലെ കെട്ടിടത്തിന്റെ തറയില്‍ തലയിടിക്കുകയും ഗുരുതര പരുക്കേല്‍ക്കുകയുമായിരുന്നു.ജില്ലാശുപത്രിയിലെത്തിച്ചൂവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മാനന്തവാടി ഇന്‍ഡസ് മോട്ടോഴ്‌സിലെ സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു സുനീര്‍.ഖദീജയാണ് മാതാവ്.ഭാര്യ:സൗജത്ത്,ഒരുമകളുണ്ട്.സുധീര്‍,ഹഷ്മി,സഫ്‌ന എന്നിവര്‍ സഹോദരങ്ങളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍