OPEN NEWSER

Thursday 20. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രളയക്കെടുതിയിലും മലയാളികളുടെ ഐക്യവും അഖണ്ഡതയും ലോകത്തിന് മാതൃക:ബൃന്ദ കാരാട്ട്; മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യം പ്രശംസനീയം

  • Mananthavadi
08 Sep 2018

നൂറ്റാണ്ടിന് ശേഷമുള്ള ദുരന്തത്തെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിച്ചത് ലോകത്തിന് തന്നെ മാതൃകയാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ രക്ഷാധികാരികൂടിയായ ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു.ദുരന്തസമയത്ത് ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളജനത ഒറ്റക്കെട്ടായി ദുരന്തത്തെ നേരിട്ടത് ഏറെ മാതൃകാ പരമാണെന്നും, നവകേരളത്തെ കെട്ടിപ്പടുക്കാന്‍ ഇപ്പോഴത്തെ ഈ ഐക്യവും നിശ്ചയദാര്‍ഢ്യവും ഭാവിയിലും തുടരണമെന്നും ബൃന്ദാകാരാട്ട് ആഹ്വാനം ചെയ്തു. പ്രതിസന്ധികള്‍ക്കിടയിലും അചഞ്ചലനായി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും പ്രവര്‍ത്തനത്തേയും അവര്‍ പ്രകീര്‍ത്തിച്ചു. കണ്ണൂര്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രളയബാധിതര്‍ക്ക് നല്‍കുന്ന സഹായവിതരണം മാനന്തവാടിയില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബൃന്ദാ കാരാട്ട്.

കഠിനമായ സാഹചര്യത്തിലൂടെയാണ് കേരളജനത കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേരളത്തെ മുഴുവനും ദുരിതഭൂമിയാക്കിയ മഹാ പ്രളയത്തിലും മലയാളികളുടെ ഐക്യവും അഖണ്ഡതയും ലോകത്തിന് മാതൃകയായി മാറി. ദുരന്തം ഏറെ വേട്ടയാടിയത് വനിതകളെയും കുട്ടികളെയുമാണ്. എന്നാല്‍ കുടുംബശ്രീ യൂണിറ്റുകളിലെ വനിതകളടക്കം സംഘമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, അതുകഴിഞ്ഞുള്ള പുനരധിവാസത്തിനും നേതൃത്വം നല്‍കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. 24 മണിക്കൂറും സേവനനിരതരായി സര്‍ക്കാരും സഹസംവിധാനങ്ങളും ദുരിതത്തെ നേരിട്ടു. ഒരു മാതൃകാ ഭരണാധികാരിയുടെ രീതിയില്‍ നിശ്ചയദാര്‍ഢ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തനങ്ങളെല്ലാം മുന്നില്‍ നിന്നും ഏകോപിപ്പിച്ചു. അപ്രതിക്ഷിത ദുരന്തത്തെ നേരിടുന്നതില്‍ മലയാളികള്‍ കാണിച്ച ഈ കൂട്ടായ്മയും മനസാന്നിധ്യവും ലോകത്തിന് മാതൃകയാണെന്നും ബൃന്ദാ കാരാട്ട് പ്രസ്താവിച്ചു.

എന്നാല്‍ പ്രളയക്കെടുതിക്കിടയിലും ചില സങ്കുചിത മനസ്‌കര്‍ സോഷ്യല്‍മീഡിയവഴി കുപ്രചരണങ്ങള്‍ നടത്തി. വര്‍ഗ്ഗീയപരമായി പോലും കാര്യങ്ങള്‍ ചിത്രീകരിക്കാന്‍ ഇത്തരക്കാര്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ കേരളത്തെ പുനര്‍ജ്ജീവിപ്പിക്കേണ്ട സമയമാണെന്നും അത്തരക്കാര്‍ക്ക് മറുപടി നല്‍കേണ്ട സമയമല്ലെന്നും അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് കണ്ണൂരില്‍ നിന്നും മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വയനാട്ടിലെ പ്രളയബാധിതതര്‍ക്കായി കൊണ്ടുവന്ന സഹായങ്ങളുടെ വിതരണം ബൃന്ദ കാരാട്ട് നിര്‍വ്വഹിച്ചു. ചടങ്ങില്‍ സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി,  എംഎല്‍എ മാരായ സികെ ശശീന്ദ്രന്‍, ഒ ആര്‍ കേളു, മുനിസിപ്പല്‍ചെയര്‍മാന്‍ വിആര്‍ പ്രവീജ്, സിപിഐഎം ജില്ലാ സെക്രട്ടറി ഗഗാറിന്‍,മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.സതീ ദേവി തുടങ്ങി ഇടതുപക്ഷ വര്‍ഗ്ഗ ബഹുജന സംഘടന നേതാക്കളും സന്നിഹിതരായിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും
  • വയനാട് ജില്ലയില്‍ 23 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി
  • വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കമാകും.
  • വീടുപണിക്ക് ലോണ്‍ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്റ്റില്‍
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍; വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ പഴുതടച്ച സുരക്ഷ
  • പോക്‌സോ കേസില്‍ തമിഴ്‌നാട് സ്വദേശി പിടിയില്‍
  • സ്‌കൂട്ടര്‍ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം
  • ക്ഷീരമേഖലയിലെ രാജ്യത്തെ പരമോന്നത ബഹുമതി മീനങ്ങാടി ക്ഷീര സഹകരണസംഘത്തിന് !
  • മുത്തങ്ങയില്‍ എംഡിഎംഎ പിടികൂടിയ സംഭവം ; ഒരാള്‍ കൂടി അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show