കൊടും വരള്‍ച്ചക്ക് സൂചന നല്‍കി മണ്ണിരകള്‍ ചത്തൊടുങ്ങുന്നു

മാനന്തവാടി:കടുത്ത പ്രളയം നിലച്ചതോടെ മുമ്പെങ്ങുമില്ലാത്ത വിധം പുഴകളിലും തോടുകളിലും കിണറുകളിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിന് പിന്നാലെ മണ്ണിരകളും ഇരുതലമൂരികളും ചത്തൊടുങ്ങുന്നത് കൊടും വരള്‍ച്ചക്കുള്ള സാധ്യതയാണെന്ന് കാലാവസ്ഥ വിദഗ്ദ്ധരും പഴമക്കാരും മുന്നറിയിപ്പ് നല്‍കുന്നു. പ്രളയം മാറിയതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വയനാട്ടില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.രാവിലെ മണ്ണില്‍ നിന്ന് പുറത്ത് വരുന്ന വിരകളും ഇരുത ലമൂരികളും ചൂടു സഹിക്കാനാകാതെ ചത്തുപോവുകയാണ്. 2016 ഒക്ടോബറില്‍ ഇത്തരത്തില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു.ഇതിന് പിന്നാലെ നടത്തിയ പഠനത്തില്‍ കനത്ത ചൂടാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. സമാനമായ പ്രതിഭാസമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് മണ്ണിനടയില്‍ നിന്നും ഈര്‍പ്പം ക്രമാതീതമായി നഷ്ടപ്പെട്ടതാണ് മണ്ണ് ചുട്ടുപൊള്ളാനും വംശനാശ ഭീഷിണി നേരിടുന്ന ജീവികള്‍ ചത്തൊടുങ്ങാനും കാരണമായിരിക്കുന്നത്. ശാസ്ത്രീയ പ0നം നടത്തി പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ ഈ വേനല്‍ക്കാലം വയനാട്ടുകാര്‍ക്ക് അഗ്‌നിപരീക്ഷയായിരിക്കും സമ്മാനിക്കുക.
റിപ്പോര്‍ട്ട്:അശോകന്‍ ഒഴക്കോടി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍