പ്രളയ വിവരം ശേഖരിക്കാന്‍ മൊബൈല്‍ ആപ്പ്

പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണം നടത്തുന്നതിന് മൊബൈല്‍ പ്ലാറ്റ്‌ഫോം തയ്യാറായി. വീടുകള്‍ നഷ്ടപ്പെട്ടവരുടെയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവരുടെയും വിവരശേഖരണത്തിനായാണ് ഐ.ടി.വകുപ്പ് rebuildkerala എന്ന മൊബൈല്‍ ആപ്പിന് രൂപം നല്‍കിയിട്ടുള്ളത്. വിവര ശേഖരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക വൈദഗ്ധ്യമുള്ള സഡദ്ധ പ്രവര്‍ത്തകരുടെ സേവനം കൂടി ആവശ്യമാണ്. സന്നദ്ധപ്രവര്‍ത്തകര്‍ www.volunteers.rebuild.kerala.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വളണ്ടിയറായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനം ഏതെന്നും പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന വളണ്ടിര്‍മാരെ ബന്ധപ്പെട്ട ഇടങ്ങളില്‍ വിന്യസിക്കും. ഇവര്‍ക്ക് മാത്രമെ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ ശേഖരിക്കാന്‍ സാധിക്കൂ. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ൃലയൗശഹറസലൃമഹമ കഠ ങശശൈീി സെര്‍ച്ച് ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കും. ആന്‍ഡ്രായ്ഡ് ഫോണ്‍, ജി.പി.എസ് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള ആര്‍ക്കും ഇതില്‍ വളണ്ടിയറായി രജിസ്റ്റര്‍ ചെയ്യാം. ഗ്രാമ പഞ്ചായത്തിലെ എല്ലാ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കും വളണ്ടിയര്‍മാര്‍ക്കുമുള്ള പ്രാരംഭ പരിശീലനം നാളെ (സെപ്തംബര്‍ 5) രാവിലെ 9.30ന് ആസൂത്രണ ഭവനിലെ എ.പി.ജെ. ഹാളില്‍ നല്‍കും. ഗ്രാമ പഞ്ചായത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും വളണ്ടിയര്‍മാര്‍ക്കുമുള്ള പരിശീലനം അതത് പഞ്ചായത്തില്‍/ മുനിസിപ്പാലിറ്റിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ നല്‍കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍