കുറിച്ച്യാര്‍മല എല്‍.പി, യു.പി സ്‌കൂളാക്കും; എം.എല്‍.എ ഫണ്ട് 1 കോടി, എം.എസ്.ഡിപി. 49 ലക്ഷം

കുറിച്ച്യാര്‍മല ഗവ. എല്‍.പി. സ്‌കൂള്‍ യു.പി സ്‌കൂളാക്കി ഉയര്‍ത്തുന്നതിന് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന്് ഒരു കോടി രൂപ അനുവദിക്കുമെന്ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. ജില്ലയ്ക്കുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മള്‍ട്ടി സെക്ടറല്‍ ഡവലപ്‌മെന്റ് പ്രോഗ്രാം (എം.എസ്.ഡി.പി.) ല്‍ 49 ലക്ഷം വകയിരുത്തിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കുറിച്ച്യാര്‍മല ഗവ. എല്‍.പി. സ്‌കൂള്‍ താല്‍ക്കാലികമായി വലിയപാറ മേല്‍മുറി മദ്രസ ഹാളില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന്റേയും വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളുടെ കിറ്റ് വിതരണം ചെയ്യുന്നതിന്റേയും മദ്രസ അങ്കണത്തില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ.പരിസ്ഥിതി സൗഹൃദ വികസനമാണ് സര്‍ക്കാരിന്റെ നയം. അനുയോജ്യമായ സ്ഥലം ലഭിച്ചാല്‍ കുറിച്ച്യാര്‍മല എല്‍.പി. സ്‌കൂള്‍ പണി ആരംഭിക്കാമെന്ന് റ്റാറ്റ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. യു.പി. സ്‌കൂളായി ഉയര്‍ത്തുതിനുള്ള നടപടികളും ഇതോടൊപ്പം നടത്തുമെന്നും എം.എല്‍.എ പറഞ്ഞു.
ഹ്യൂമന്‍ ബീയങ്‌സ് കലക്ടീവ്‌സ് കൂട്ടായ്മ, മലബാര്‍ ഫഌ് റിലീഫ് ഫോറം, ഗ്രീന്‍ പാലിയേറ്റീവ് വൊളണ്ടിയേഴ്‌സും പങ്കാളിയായി നാട്ടുകാരുടെ സഹകരണത്തോടെ 72 മണിക്കൂര്‍ കൊണ്ട് എല്ലാ സൗകര്യങ്ങളോടെയും സ്‌കൂള്‍ പുനസൃഷ്ടിക്കുകയായിരുന്നു. നേഴ്‌സറി മുതല്‍ നാലാം ക്ലാസുവരെ 92 വിദ്യാര്‍ത്ഥികളാണിവിടെ പഠിക്കുന്നത്. 7 അദ്ധ്യാപകരും ഉണ്ട്. സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ബാഗും പുസ്തകവും നല്‍കി. പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ മുഖ്യാതിഥിയായി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.ഹനീഫ, അംഗം എം. സെയ്ത്, പഞ്ചായത്ത് അംഗം കെ.വി.ബാബു, എസ്.എസ്.എ ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ജി.എന്‍. ബാബുരാജ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.ഒ. സജി, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് അസ്‌ലം, മഹല്ല് ഖത്തീബ് ഷിഹാബുദ്ദീന്‍ ഫൈസി എന്നിവര്‍ ആശംസയര്‍പ്പിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. പ്രഭാകരന്‍ സ്വാഗതവും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.കെ.ശശി നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍