OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയ്ക്കായി  ഭൂവിനിയോഗ രൂപരേഖ തയ്യാറാക്കും: ജില്ലാ കളക്ടര്‍ 

  • Kalpetta
23 Aug 2018

വയനാട് ജില്ലയിലുണ്ടായ രൂക്ഷമായ പ്രളയത്തിന്റെയും വ്യാപകമായ ഉരുള്‍പ്പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ ഭാവിയിലെ നിര്‍മ്മാണ പ്രവര്‍ത്തനം സുരക്ഷിതമാണെന്ന് ഉറുപ്പാക്കാനായി ഭൂവിനിയോഗ രൂപരേഖ തയ്യാറാക്കുമെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.  ഇതിനായി വിദഗ്ധസമിതിക്ക് രൂപം നല്‍കും. വൈത്തിരിയില്‍ കെട്ടിടം താഴ്ന്ന സ്ഥലമുള്‍പ്പെടെയുളള പ്രദേശങ്ങളില്‍ സമിതിയുടെ പരിശോധന വേണ്ടിവരും. ഇതിനകംതന്നെ ജില്ലയിലെ വിവിധ സ്ഥലങ്ങലിലെ മണ്ണിന്റെ സ്വഭാവും സംബന്ധിച്ച് പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്. റോഡിനോടും വാസസ്ഥങ്ങളോടും ചേര്‍ന്ന അപകട സാധ്യതാ പ്രദേശങ്ങളില്‍ കനത്ത ജാഗ്രത ആവശ്യമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഖനനത്തിന് നിലവിലുളള നിയന്ത്രണത്തില്‍ യാതൊരു അയവും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കളക്‌ട്രേറ്റില്‍ പ്രളയക്കെടുതിയെ തുടര്‍ന്നുളള ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. എ.ഡി.എം കെ അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.രേഖകള്‍ നഷ്ടമായവര്‍ക്ക് സെപ്റ്റംബര്‍ 30 നകം പകരം രേഖകള്‍ ലഭ്യമാക്കും. ഇതിനായി 3 മുതല്‍ 15 വരെ പഞ്ചായത്ത് തലത്തില്‍ പ്രത്യേക അദാലത്ത് നടത്തും. വ്യാപകമായ നാശനഷ്ടങ്ങളുണ്ടായ ജില്ലയെ പുനര്‍ നിര്‍മ്മിക്കാന്‍ ഹ്രസ്വ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.  വീട് നശിച്ചവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തും. 381 വീടുകള്‍ പൂര്‍ണ്ണമായും 1492 വീടുകള്‍ ഭാഗികമായും മഴക്കെടുതിയില്‍ നശിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. തകര്‍ന്ന റോഡുകളുടെ നാശനഷ്ടം പൊതുമരാമത്ത് വകുപ്പ് കണക്കാക്കി വരുന്നു.  40 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കുട്ടികള്‍ ഓണത്തിനും പെരുന്നാള്‍ ആഘോഷത്തിനും സ്വരുക്കൂട്ടിയതും ഭിന്നശേഷിക്കാരുടെ ക്ഷേമപെന്‍ഷനും വയോധികരുടെ ജീവിത സമ്പാദ്യവും ഉള്‍പ്പെടെയുള്ളതാണ് ഈ തുക. 

 

സന്നദ്ധ പ്രവര്‍ത്തകരുടേയും സായുധ സേനകളുടെയും യഥാസമയത്തുളള ഇടപെടല്‍ വലിയ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ്തലത്തില്‍ അധികമായി പതിനായിരം രൂപ നല്‍കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ തയ്യാറാക്കിയ  ംലളീൃംമ്യമിറ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്. പുനരധിവാസ പ്രവര്‍ത്തനത്തിന് സന്നദ്ധത അറിയിച്ച് രജിസ്റ്റര്‍ ചെയ്ത പ്രവര്‍ത്തകരുടെ എണ്ണം 1338 ഉം സന്നദ്ധ സംഘടനകളുടെ എണ്ണം 29 ഉം ആയി. താല്‍പ്പര്യമുള്ളവര്‍ക്ക് ഇനിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യേണ്ട വെബ്‌സൈറ്റ് സലൃമഹമൃലരൌല.ശി, സേവനങ്ങളെക്കുറിച്ച് ംലളീൃംമ്യമിറ@ഴാമശഹ.രീാ എന്ന വിലാസത്തിലും വിവരം നല്‍കാം. ഫോണ്‍- 04936206265, 206267. സഹായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ജില്ലാ ദുരന്ത നിവാരണ കണ്‍ട്രോള്‍ റും ഫോണ്‍-04936204151.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show