ഡോ.ബോബി ചെമ്മണൂര്‍ ധനസഹായം കൈമാറി

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ഫിജികാര്‍ട്ട് ഡോട്ട് കോമിന്റെ അഫിലിയേറ്റായിരുന്ന അന്തരിച്ച പുറക്കാട്ടിരി,മനോലി മുരളീധരന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ധനസഹായം ഫിജികാര്‍ട്ട് ചെയര്‍മാനും ചെമ്മണീര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഡി.എം.ഡി യുമായ ഡോ.ബോബി ചെമ്മണൂര്‍ കൈമാറി.കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.ഏറെ ആത്മാര്‍ത്ഥതയുള്ള കഠിനാദ്ധ്വാനിയായിരുന്ന ഒരു ചെറുപ്പക്കാരനായിരുന്നു മുരളീധരനെന്ന് ഡോ.ബോബി ചെമ്മണൂര്‍ അനുസ്മരിച്ചു.ഫിജികാര്‍ട്ട് പ്രതിനിധികളായ ദിനേഷ് ചന്ദ്രന്‍,റിജേഷ്,പ്രവീണ്‍ ചിറയത്ത്,പ്രജീ,ബഷീര്‍,സുധീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍