തോല്‍പ്പെട്ടിയില്‍ കഞ്ചാവ് വേട്ട തുടരുന്നു..! 12 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
ഇന്ന് പുലര്‍ച്ചേ തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് കുത്തുപറമ്പ് എലിപ്പറ്റച്ചിറ ദയരോത്ത് വീട്ടില്‍ ഫൈസല്‍ സി.എച്ച് (37 )നെ എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കൈവശം ആറ് പൊതികളിലായി സൂക്ഷിച്ച 12 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ബാഗ്ലൂരില്‍ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന അശോക ബസ്സിലെ യാത്രക്കാരനായിരുന്നു ഫൈസല്‍. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും, തോല്‍പ്പെട്ടി എക്‌സൈസ് ചെക് പോസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്.മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ ഷാജി പ്രവന്റീവ് ഓഫീസര്‍മാരായ കെ.വി ഷാജിമോന്‍,കെ.അനില്‍കുമാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.സി സനൂപ്,അനുദാസ്,സി.കെ രഞ്ജിത്ത്,അരുണ്‍ കൃഷ്ണഎന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
കേസ് തുടര്‍ന്ന് മാനന്തവാടി എക്‌സൈസ് റെയിഞ്ച് സി ഐ എ ജെ ഷാജിക്ക് കൈമാറുകയായിരുന്നു .ബംഗളൂരുവില്‍ നിന്ന് കുത്ത്പറമ്പിലേക്ക് കഞ്ചാവ് എത്തിക്കുകയാണ് പ്രതിയുടെ ജോലി. മറ്റ് ഇടനിലക്കാരെ കുറിച്ചും കഞ്ചാവ് നല്‍കിയ ആളെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്താനുണ്ടെന്ന് എ ജെ ഷാജി പറഞ്ഞു . ഒരു മാസം മുന്‍പ് 32 കിലോ കഞ്ചാവ് പിടിച്ചതുമായ് ബന്ധപെട്ട് കര്‍ണാടകയിലെ മൂന്ന് പേരെ എക്‌സൈസിന്റെ ഉന്നതതല സംഘം പിടികൂടിയിരുന്നു . എല്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റ്കളിലും കര്‍ശന പരിശോധന നടത്താന്‍ തീരുമാനിച്ചതായും കുടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ പി കെ സുരേഷ് പറഞ്ഞു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍