പോലീസിനെ വട്ടംകറക്കിയ കള്ളന്‍ ഒടുവില്‍ പിടിയില്‍..! ഭക്ഷണം,മദ്യം,വസ്ത്രം എന്നിവ വീക്ക്‌നെസ്സായ യുവമോഷ്ടാവാണ് വലയിലായത്

പനമരം:വെള്ളമുണ്ട ഏഴേനാല്‍ കായലിങ്കല്‍ സുര്‍ക്കനെന്ന സുധീഷ് (29) നെയാണ് പനമരം പോലീസ് അറസ്റ്റ്് ചെയ്തത്.മാനന്തവാടിയിലെ ഹോട്ടലില്‍ നിന്നും പണവും,ഭക്ഷണവും മോഷ്ടിക്കുകയും, എട്ടേനാലിലെ മെസ്സില്‍ നിന്നും പണമടിച്ച് മാറ്റിയതിന് ശേഷം ഭക്ഷണം കഴിച്ച് കുളിയും പാസ്സാക്കി മുങ്ങിയവനും, പനമരം എസ്‌ഐ മത്തായിയുടെ വീട്ടില്‍കയറി മുട്ടയടക്കം പുഴുങ്ങിത്തിന്നും, അടുത്ത ദിവസം അഞ്ചുകുന്ന് ഭാഗത്ത് ചില സ്ഥാപനങ്ങളിലും, മറ്റിടങ്ങളിലും മോഷണശ്രമം നടത്തുകയും ചെയ്ത വിരുതനാണ് പിടിയിലായത്. ജില്ലയില്‍ പനമരം,പടിഞ്ഞാറത്തറ,വെളളമുണ്ട,വൈത്തിരി,കല്‍പ്പറ്റ സ്റ്റേഷനുകളിലും,എറണാകുളം,ആലുവ സ്റ്റേഷനുകളിലുമടക്കം വിവിധ സ്റ്റേഷനുകളിലെ മോഷണകേസിലെ പ്രതിയാണ് സുധീഷ്. വെള്ളമുണ്ട എട്ടേനാലിലെ വനിത മെസ് ഹൗസില്‍കയറി മോഷ്ടിച്ചതിന് ശേഷം കുളിച്ച് ഭക്ഷണവും കഴിച്ചാണ് സുധീഷ് മുങ്ങിയത്. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം മാനന്തവാടി ബസ് സ്റ്റാന്റ് പരിസരത്തെ മാതാ ഹോട്ടലില്‍ കയറി വിദ്യാര്‍ത്ഥികള്‍ വെച്ചിരുന്ന സംഭാവനപ്പെട്ടി പൊളിച്ച് പണം മോഷ്ടിച്ചു. കൂടാതെ അടുക്കളയില്‍കയറി പൊറോട്ടയും മീനകറിയുമടക്കം പാര്‍സലാക്കി കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഓപ്പണ്‍ ന്യൂസര്‍ പുറത്ത് വിട്ടിരുന്നു. ഇതിനുശേഷം ആള്‍മാറാട്ടത്തിനായി മീശ വടിച്ചുകളഞ്ഞിട്ടായിരുന്നു സുധീഷ് പുറത്തിറങ്ങി നടന്നിരുന്നത്. മാതാ ഹോട്ടലിലെ മോഷണദിവസം തന്നെ ടൗണിലെ മറ്റ് ചില സ്ഥാപനങ്ങളിലും സുധീഷ് കയറിയതായി സൂചനയുണ്ട്.
തൊട്ടടുത്ത ദിവസങ്ങളിലായി പനമരം സ്റ്റേഷനിലെ എസ്‌ഐ മത്തായിയുടെ വീട്ടിലും സുധീഷ് കയറിയിരുന്നു. അവിടെ നിന്നും മുട്ടകള്‍ പുഴുങ്ങി തിന്നുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പണമൊന്നും മോഷ്ടിക്കപ്പെട്ടിട്ടില്ല. കൂടാതെ അഞ്ചുകുന്നിലെ കോഴിക്കടയുള്‍പ്പെടെ ചില സ്ഥാപനങ്ങളില്‍ കയറാന്‍ ശ്രമിച്ചതായി പരാതിയുണ്ട്.
അടുത്തടുത്ത ദിവസങ്ങളില്‍ നടന്ന മോഷണപരമ്പര പോലീസിനെ വല്ലാതെ വലച്ചിരുന്നു. ഒടുവില്‍ നാട്ടുകാര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ ബസ് യാത്രക്കിടെ പോലീസ് സുധീഷിനെ പിടികൂടുകയായിരുന്നു. പനമരം എസ്‌ഐ രാംകുമാര്‍, എഎസ്‌ഐ സുരേന്ദ്രന്‍, സിപിഒ ബിനോയി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെപിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും ഇടയില്‍ സുര്‍ക്കനെന്ന ഓമനപേരില്‍ അറിയപ്പെട്ടിരുന്ന സുധീഷ് ഏറെക്കാലമായി വീട്ടില്‍ നിന്നും അകന്നായിരുന്ന കഴിഞ്ഞിരുന്നത്. മാനസികരോഗിയായ അച്ഛന്‍മാത്രമാണ് വീട്ടിലുള്ളത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍