കെഎസ്ആര്‍ടിസി ബസ്സുംകാറും കൂട്ടിയിടിച്ചു ; അപകടത്തില്‍പ്പെട്ടത് മാനന്തവാടി ഡിപ്പോയിലെ ബസ്

മാനന്തവാടി പത്തനംതിട്ട സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടി ഡീലക്‌സ് ബസ്സും വയനാട്ടിലേക്ക് വരികയായിരുന്ന ഇന്നോവ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. താമരശ്ശേരിക്കും കൊടുവള്ളിക്കും ഇടയില്‍ നെല്ലാങ്കണ്ടിയില്‍ വെച്ച് ഇന്നലെ അര്‍ധരാത്രിയിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ബസ് കണ്ടക്ടര്‍ ശ്രീനിവാസനും, കാര്‍ യാത്രികര്‍ക്കും പരുക്കേറ്റിട്ടുണ്ട്.കണ്ടക്ടറെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും,ഇന്നോവയിലുണ്ടായിരുന്നവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍