OPEN NEWSER

Wednesday 18. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അജ്മാന്‍ ജയിലില്‍ കഴിയുന്ന വയനാട് സ്വദേശി രതീഷിന്റെ ജയില്‍ മോചനത്തിനായി യു.എ.ഇ ലെ മലയാളി സംഘടനകള്‍ ഇടപെടുന്നു

  • S.Batheri
25 Jul 2018

 

ഓപ്പന്‍ ന്യൂസര്‍ വാര്‍ത്ത ശ്രദ്ധയില്‍പെട്ട അബുദാബിയിലെ പൊതുപ്രവര്‍ത്തകനും വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രതിനിധിയുമായ നവാസ് മാനന്തവാടി അജ്മാന്‍ ജയില്‍ സന്ദര്‍ശിക്കുകയും ജയില്‍ അധികൃതരുമായി സംസാരിക്കുകയും ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ രതീഷ് അനുകൂലമായ വിധി പ്രതീക്ഷിച്ചിരിക്കുകയാണ്. ആഗസ്റ്റ് ഒന്നുമുതല്‍ യു.എ.ഇ യില്‍ ആരംഭിക്കുന്ന പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുന്നതിനായി ഇന്ത്യന്‍ എംബസ്സിയില്‍ രതീഷിന്റെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. രതീഷിന്റെ മോചനത്തിനായി നാട്ടിലേക്കുള്ള ടിക്കറ്റ് ഉള്‍പ്പെടെയുള്ള ചിലവുകള്‍ വഹിക്കാന്‍ വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ തയ്യാറായ സാഹചര്യത്തില്‍  എത്രയും പെട്ടെന്ന് നാടണയാന്‍ ആവുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.കഴിഞ്ഞ ഫെബ്രുവരി 17 ന് എറണാകുളത്തുള്ള സുഹൃത്തിനൊപ്പം വിസിറ്റിംഗ് വിസയില്‍ ദുബായില്‍ ജോലിക്കെത്തിയ രതീഷ് രണ്ട് മാസം ജോലി ചെയ്ത ശേഷം ആദ്യം ജോലി ചെയ്ത സ്ഥലത്ത് നിന്ന് അമിത ജോലി ഭാരം മൂലം മറ്റൊരു കടയിലേയ്ക്ക് മാറി. ഇതോടെയാണ് ആദ്യത്തെ കടയുടമ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 17 ന് രതീഷ് ദുബായ് പോലീസിന്റെ പിടിയിലായതെന്ന് രതീഷിന്റെ ഭാര്യ സിമി പറയുന്നു.ഒമ്പതും എട്ടും ഒന്നും വയസുള്ള കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഇപ്പോള്‍ നിത്യ ചെലവിന് പോലും പണം കണ്ടെത്താനാവാത്ത അവസ്ഥയിലാണ് ഭാര്യ സിമി. കൈക്കുഞ്ഞ് ഉള്ളതിനാല്‍ കൂലിപ്പണിക്ക് പോകാനും കഴിയുന്നില്ല. അജ്മാന്‍ ജയിലില്‍ കഴിഞ്ഞ മറ്റൊരു മലയാളിയാണ് രതീഷ് ജയിയിലിലായ വിവരം വീട്ടുകാരെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും രതീഷിന് ജയില്‍ മോചിതനാകാന്‍ കഴിഞ്ഞിരുന്നില്ല. രതീഷിന്റെ ചെറിയവരുമാനത്തിലായിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നത്. ഇപ്പോള്‍ സമീപവാസികളുടെ സഹായത്തിലാണ് കുടുംബത്തിന്റെ ജീവിതം മുന്നോട്ട് പോകുന്നത്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുള്ളി മാനിനെ കുരുക്ക് വെച്ച് പിടിച്ചു ഇറച്ചിയാക്കി വില്‍ക്കാന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍
  • കേളോംകടവ് പാലം പ്രവര്‍ത്തനോദ്ഘാടനം നാളെ
  • പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ സ്ത്രീയടക്കം രണ്ടു പേര്‍ പിടിയില്‍
  • കൗമാരക്കാരെ മര്‍ദ്ദിച്ച് പണം കവര്‍ന്ന കേസ്; ഒരാള്‍ കൂടി പിടിയില്‍; ഡിങ്കന്‍ എന്ന അജിത്തിനെ പിടികൂടിയത് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്ന്
  • കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
  • വയനാട് മെഡിക്കല്‍ കോളേജ്: ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിപ്പ്
  • മുത്തങ്ങയില്‍ വന്‍ ഹാന്‍സ് വേട്ട; മൂന്നര ടണ്ണോളം ഹാന്‍സ് പിടികൂടി
  • വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ നിക്ഷിപ്ത വനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി
  • മുസ്‌ലിംലീഗ് മുണ്ടക്കൈചൂരല്‍മല പുനരധിവാസം; ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട സമര്‍പ്പണം 28ന് 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show