OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഗള്‍ഫില്‍ ജോലി തേടി പോയ യുവാവ് ജയിലില്‍ ;ദുരിതക്കയത്തില്‍ കുടുംബം

  • S.Batheri
23 Jul 2018

പുല്‍പ്പള്ളി: ഹോട്ടല്‍ ജോലിക്ക് പോയ യുവാവ് ദുബായിലെ അജ്മാന്‍ ജയിലിലായതോടെ ഭാര്യയും മൂന്ന് മക്കളും നിത്യചെലവിന് പോലും പണം കണ്ടെത്താനാവാതെ ദുരിതത്തിലായി. ചെറ്റപ്പാലത്ത് വാടകവീട്ടില്‍  താമസിച്ചിരുന്ന ചെറ്റപ്പാലം പുളിവേലില്‍ രതീഷാണ് ദുബായില്‍ ജയിലിലായത്.  കഴിഞ്ഞ ഫെബ്രുവരി 17 ന് എറണാകുളത്തുള്ള സുഹൃത്തിനൊപ്പം വിസിറ്റിംഗ് വിസയില്‍ ദുബായില്‍ ജോലിക്കെത്തിയ രതീഷ് രണ്ട് മാസം ജോലി ചെയ്ത ശേഷം ആദ്യം ജോലി ചെയ്ത സ്ഥലത്ത് നിന്ന് അമിത ജോലി ഭാരം മൂലം മറ്റൊരു കടയിലേയ്ക്ക് മാറി. ഇതോടെയാണ് ആദ്യത്തെ കടയുടമ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 17 ന് രതീഷ് ദുബായ് പോലീസിന്റെ പിടിയിലായതെന്ന് രതീഷിന്റെ ഭാര്യ സിമി പറയുന്നു.ഒമ്പതും എട്ടും ഒന്നും വയസുള്ള കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഇപ്പോള്‍ നിത്യ ചെലവിന് പോലും പണം കണ്ടെത്താനാവാത്ത അവസ്ഥയിലാണ് ഭാര്യ സിമി. കൈക്കുഞ്ഞ് ഉള്ളതിനാല്‍ കൂലിപ്പണിക്ക് പോകാനും കഴിയുന്നില്ല. അജ്മാന്‍ ജയിലില്‍ കഴിഞ്ഞ മറ്റൊരു മലയാളിയാണ് രതീഷ് ജയിയിലിലായ വിവരം വീട്ടുകാരെ അറിയിച്ചത്. മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും രതീഷിന് ജയില്‍ മോചിതനാകാന്‍ കഴിഞ്ഞിട്ടില്ല. രതീഷിന്റെ ചെറിയവരുമാനത്തിലായിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നത്. ഇപ്പോള്‍ സമീപവാസികളുടെ സഹായത്തിലാണ് കുടുംബത്തിന്റെ ജീവിതം മുന്നോട്ട് പോകുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show