OPEN NEWSER

Friday 26. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യുവ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം ആവശ്യപ്പെട്ട കേസ്: ;മൂന്ന് പേര്‍ പോലീസ് പിടിയില്‍ ;സൂത്രധാരന്‍ പയ്യന്നൂര്‍ സ്വദേശി

  • Mananthavadi
22 Jul 2018

മാനന്തവാടി:ഫോണ്‍ കെണിയില്‍പ്പെടുത്തി കാസര്‍ഗോഡുള്ള യുവ വ്യാപാരിയെ വയനാട് മാനന്തവാടിയില്‍ വെച്ച് കാറില്‍ തട്ടിക്കൊണ്ട് പോയി 15 ലക്ഷം രൂപ മേചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ മൂന്ന് പേര്‍പിടിയില്‍. തൊട്ടില്‍പ്പാലം കുണ്ട്‌തോട് സ്വദേശി കിണറുള്ളപറമ്പത്ത് വീട്ടില്‍ ടി.എം. അജ്മല്‍ (26) ,കുറ്റിയാടി നെല്ലിക്കണ്ടിപീടിക വളയം സ്വദേശി ഇടത്തി പൊയില്‍വീട്ടില്‍ കെ.കെ.ഫാസില്‍ (26),കുറ്റിയാടി അടുക്കത്ത് കക്കോട്ട് ചാലില്‍ അമ്പലകണ്ടിവീട്ടില്‍ കെ.സി സുഹൈല്‍ (29) എന്നിവരെയാണ് മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ. പി.കെ.മണിയും സംഘവും ഇന്നലെ രാത്രി കോഴിക്കോട് വെച്ച് രണ്ട് ആഡംബര വാഹനമുള്‍പ്പടെ മുന്ന് വാഹനങ്ങള്‍ സഹിതം കസ്റ്റഡിയില്‍ എടുത്തത്.ഈ കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ പയ്യന്നൂര്‍ പെരുമ്പസ്വദേശി ഉള്‍പ്പടെ അഞ്ച് പേരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇക്കഴിഞ്ഞ 16 നാണ് വ്യാപാരിയെ സ്ത്രിയുടെ സഹായത്തോടെ മാനന്തവാടിയില്‍ വെച്ച് കാറില്‍കര്‍ണ്ണാടകയിലെക്ക് തട്ടിക്കൊണ്ട് പോയത്.

പൊന്നബേട്ടിലെ റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ച് വ്യാപാരിയെ മര്‍ദ്ധിക്കുകയും കയ്യിലുള്ള പണം മോഷ്ടിക്കുകയും ചെയ്ത സംഘം വ്യാപാരിയുടെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് 15ലക്ഷംരൂപ മോചന തുക ആവശ്യപ്പെട്ടു.തുടര്‍ന്ന് നടന്ന വിലപേശലില്‍ കണ്ണൂരില്‍ എത്താന്‍ തീരുമാനിക്കുകയായിരുന്നു. 17 ന് പുലര്‍ച്ചെവ്യാപാരിയുമായി കണ്ണൂരില്‍ എത്തിയ പ്രതികള്‍ ഇയാളുടെ സുഹൃത്തില്‍ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങി വ്യാപാരിയെ മോചിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.പ്രതികള്‍ ഇതിന് മുന്‍പും സമാനമായ ഗൂഡാലോചനകള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നാണ് സൂചന. പിടിയിലായ അജ്മല്‍ വയനാട് വെള്ളമുണ്ട പോലീസ് സ്‌റ്റേഷനില്‍ വധശ്രമ കേസിലും, ഫാസില്‍ കുറ്റിയാടി സ്‌റ്റേഷനിലെ ബലാല്‍സംഘ കേസിലും, മാനന്തവാടി പോലിസ് സ്‌റ്റേഷനിലെ കഞ്ചാവ് കേസിലും പ്രതികളാണ്.ഇവരുടെ അന്ത:സംസ്ഥാന ബന്ധങ്ങളും അന്വേക്ഷിക്കുമെന്ന് പോലിസ് അറിയിച്ചു. സീനിയര്‍ സി.പി.ഒ മനോജ്, സി.പി.ഒമാരായ സുഷാദ്, ബിജു.ടി.കെ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show