ഇന്ന് രാവിലെ 11മണിയോടെ തവിഞ്ഞാല്‍ തിടങ്ങഴിയില്‍ വെച്ചായിരുന്നു അപകടം. കുത്തനെയുള്ള ഇറക്കത്തില്‍ നിന്നും നിയന്ത്രണം വിട്ടകാര്‍ റോഡരികിലെ പെയിന്റിംഗ് വര്‍ക്ക് ഷോപ്പില്‍ പെയിന്റിംഗിനായി നിര്‍ത്തിയിട്ടിരുന്ന ടിപ്പറിലിടിക്കുകയായിരുന്നു.തലയ്ക്ക് നിസാര പരുക്കേറ്റ കാര്‍ ഡ്രൈവറായ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവും തിടങ്ങഴി സ്വദേശിയുമായ കൈനികുന്നേല്‍ ജോസിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍