സ്‌കൂളിനവധിയാണോ എന്ന് അറിയാന്‍ വിളിച്ച രക്ഷിതാവിന് ഉദ്യോഗസ്ഥന്റെ വക പരിഹാസം

സ്‌കൂളിന് അവധിയുണ്ടോ എന്നറിയാന്‍ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ച വാളാട് സ്വദേശി കട്ടിയാടന്‍ മുഹമ്മദലിക്കാണ് ദുരനുഭവം ഉണ്ടായത്. സാധാരണ സംസാര ഭാഷയില്‍ ' ഇന്ന് സ്‌ക്കൂള്‍ ഉണ്ടോ.' യെന്ന് അന്വേഷിച്ച മുഹമ്മദലിക്ക് ഉദ്യോഗസ്ഥനില്‍ നിന്നും ലഭിച്ച മറുപടി ' സ്‌കൂള്‍ അവിടെത്തന്നെയുണ്ടല്ലോ, സ്‌കൂള്‍ എവിടെപ്പോകാനാ' എന്ന കളിയാക്കലാണ്. ഫോണില്‍ വിവരമറിയാന്‍ വിളിച്ച പൊതുജനത്തെ പരിഹസിച്ചതിനു ശേഷം, നിങ്ങള്‍ വിദ്യാഭ്യാസമുള്ള ആളല്ലേ, സ്‌കൂള്‍ ഉണ്ടോ എന്നാണോ, സ്‌കൂളിന് അവധിയുണ്ടോ എന്നല്ലേ ചോദിക്കേണ്ടത് എന്ന് സൗജന്യ ഉപദേശവും ഉദ്യോഗസ്ഥന്റെ വകയുണ്ടായി.
ഇന്നലെ രാവിലെ ആറരയോടെ വയനാട് കലക്ടറേറ്റിലെ 9207985027 എന്ന നമ്പറിലേക്കു വിളിച്ച വാളാട് സ്വദേശി കട്ടിയാടന്‍ മുഹമ്മദിനാണ് ദുരനുഭവം. പ്രകൃതിദുരന്തങ്ങള്‍ മൂലം സ്‌കൂളിന് അവധിയുണ്ടെങ്കില്‍ 9207985027 എന്ന നമ്പറിലും വിവരം ലഭിക്കുമെന്നുള്ള കലക്ടറുടെ അറിയിപ്പ് ദൃശ്യ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കണ്ടതിനെത്തുടര്‍ന്നാണ് മുഹമ്മദ് ഫോണ്‍ വിളിച്ചത്. ഫോണ്‍ എടുത്തയുടനെ വളരെ അപഹാസ്യമായ രീതിയിലാണ് ഉദ്യോഗസ്ഥന്‍ മറുപടി തന്നതെന്ന് മുഹമ്മദ് പറയുന്നു.
ഉദ്യോഗസ്ഥന്റെ പേര് ചോദിച്ചപ്പോള്‍ ഒറ്റയടിക്കു ഫോണ്‍ വയ്ക്കുകയും ചെയ്തു. മുഹമ്മദ് റെക്കോര്‍ഡ് ചെയ്ത ഈ സംഭാഷണം പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. പൊതുജനത്തെ അവഹേളിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍