യാത്രക്കാരന്‍ ഒരാള്‍ മാത്രം..! കല്‍പ്പറ്റ-ബംഗളൂരു സര്‍വ്വീസ് നടത്തിയതിന് കെഎസ്ആര്‍ടിസി എടിഒ യെ സ്ഥലം മാറ്റി
കല്‍പ്പറ്റ എ.ടി.ഒ കെ ജയകുമാറിനെയാണ് കട്ടപ്പന യൂണിറ്റിലേക്ക് സ്ഥലം മാറ്റിയത്. വ്യാഴാഴ്ച രാത്രി 9.30ന് കല്‍പ്പററയില്‍ നിന്നും ബംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്സില്‍ ഒരു യാത്രക്കാരന്‍ മാത്രമാണുണ്ടായത്. ഒരാള്‍ മാത്രമേ ടിക്കറ്റ് റിസര്‍വ് ചെയ്തിട്ടുള്ളുവെങ്കില്‍ യാത്രക്കാരന് പകരം സംവിധാനം ഒരുക്കി സര്‍വീസ് ക്യാന്‍സല്‍ ചെയ്യണമെന്ന നിര്‍ദ്ദേശം പാലിക്കാത്തതിനാലാണ് ജയകുമാറിനെതിരെ നടപടിയുണ്ടായത് .കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറാണ് ഉത്തരവിറക്കിയത്. പ്രസ്തുത സര്‍വ്വീസ് മൂലം കോര്‍പ്പറേഷന് ഉണ്ടായ നഷ്ടം കണക്കാക്കി ജയകുമാറില്‍ നിന്നും ഈടാക്കാനും നിര്‍ദ്ദേശമുണ്ട്
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍