വിവാദ സിദ്ധന്റേത് പ്രാകൃത ചികിത്സാ രീതികള്‍ ;ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

വെള്ളമുണ്ടയില്‍ സിദ്ധന്റെ ചികിത്സയെ തുടര്‍ന്ന് മരണപ്പെട്ട യുവാവിനെ പാര്‍പ്പിച്ചിരുന്നത് അതീവശോചനീയമായ അവസ്ഥയിലും പ്രാകൃതരീതിയിലുമാണെന്നതിന്റെ തെളിവുകള്‍ പറത്ത് വന്നു. വലിയ മതില്‍ക്കെട്ടിനുള്ളില്‍ മരത്തില്‍ ചങ്ങലയില്‍ ബന്ധിച്ചാണ് മരണപ്പെട്ട അഷ്‌റഫിനെ താമസിപ്പിച്ചത്. മതിയായ ഭക്ഷണവും മരുന്നും നല്‍കാതെയാണ് ഇവിടെ താമസിപ്പിച്ചതെന്നും ആരോപണമുണ്ട്.തമിഴ്‌നാട് തിരുവമ്പാലപുരം തോട്ടപ്പള്ളിവാസല്‍ സയ്യിദ് വലിയുള്ളാഹി ദര്‍ഗ്ഗയെന്നപേരിലറിയപ്പെടുന്ന സ്ഥാപനത്തിലെ പ്രാകൃത ചികിത്സരീതികളുടെ ദൃശ്യങ്ങള്‍ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്.
വ്യാജചികിത്സയിലൂടെ മരണപ്പെട്ട വെള്ളമുണ്ട പൊയിലന്‍ അഷ്‌റഫിനെ താമസിപ്പിച്ച തമിഴ്‌നാട്ടിലെ ദര്‍ഗ്ഗയും പരിസരവുമാണിത്. തമിഴ്‌നാട് തിരുവമ്പാലപുരം തോട്ടപ്പള്ളിവാസല്‍ സയ്യിദ് വലിയുള്ളാഹി ദര്‍ഗ്ഗയെന്നപേരിലറിയപ്പെടുന്ന ഈസ്ഥാപനം തിരുവനന്തപുരത്ത് നിന്നും 180 കിലോമീറ്റര്‍ അകലെയാണ.് സ്വകാര്യ വ്യക്തി നടത്തുന്ന നടത്തുന്ന ദര്‍ഗ്ഗയില്‍ രോഗികളെയെത്തിക്കുന്നത് പോലീസ് പിടിയിലുള്ള സിദ്ധന്മാര്‍ വഴിയാണ്. വന്‍മതിലിനുള്ളിലെ മണല്‍പ്പരപ്പില്‍ മരത്തിനോട് ചങ്ങലയില്‍ ബന്ധിച്ചാണ് മനോരോഗികളെ ചികിത്സിക്കുന്നത്.ദര്‍ഗ്ഗയിലേല്‍പ്പിച്ചാല്‍ പിന്നീട് പരിചരണമൊക്കെ നടത്തിപ്പുകാരനാണ്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും നല്‍കാന്‍ ബന്ധുക്കളെ പ്പോലും അനുവദിക്കില്ലെന്ന് സമീപവാസികള്‍ പറയുന്നു.ദര്‍ഗ്ഗയുടെ സാമിപ്യത്തിലായതിനാല്‍ മരുന്നുകളൊന്നുമില്ലാതെ തന്നെ രോഗം ഭേദപ്പെടുമെന്നാണ് വിശ്വാസം.ഏഴു വര്‍ഷമായി ഈ കേന്ദ്രത്തില്‍ കഴിയുന്ന മലയാളിയായ മനോരോഗി പോലും ഇപ്പോഴുമിവിടെയുണ്ട്..അഷ്‌റഫിനെ പതിനഞ്ച് ദിവസത്തോളം ചങ്ങലയില്‍ ബന്ധിച്ച് കിടത്തിയിരുന്ന മരത്തിനോട് ചേര്‍ന്ന് വെള്ളമൊഴിച്ച് നനഞ്ഞ നിലയിലാണ് സ്ഥാപനം സന്ദര്‍ശിച്ചവര്‍ക്ക് കാണാന്‍ കഴിഞ്ഞത്.ഉപയോഗിച്ച ചെരുപ്പും കുടിച്ച വെള്ളത്തിന്റെ പാക്കറ്റും പരിസരത്തുണ്ട്.നേരിയ മാനസികാസ്വസ്ഥം മാത്രമുണ്ടായിരുന്ന യുവാവിനെ മരണത്തിനിടയാക്കും വിധം ചികിത്സിക്കുന്നതിന് കൂട്ടു നിന്നവര്‍ക്കെതിരെ ശക്തമായ നടപടിവേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്. ഇതിനിടിയില്‍ നടത്തിപ്പ് കാരായ രണ്ട് സിദ്ധന്‍മാരേയും അഷ്‌റഫിനെ തട്ടികൊണ്ട് പോയ കേസുമായി ബന്ധപ്പെട്ട് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം മേലാറ്റൂര്‍ ഇടയാറ്റൂര്‍ പരമ്പത്തക്കണ്ടി വീട്ടില്‍ സെയ്ദ് മുഹമ്മദ് (51), എറണാകുളം കാക്കനാട് വാഴക്കാല പുല്ലന്‍വേലില്‍ റഫീഖ് (43) എന്നിവരാണ് അറസ്റ്റിലായത്. അഷ്‌റഫിന്റെ പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ടിന്‍രെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കാമെന്നും സൂചനയുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍