വയനാട്ടില്‍ നിപ്പ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല ; ജാഗ്രത വേണം; അമിതാശങ്ക വേണ്ട; ആരോഗ്യ വകുപ്പ് സുസജ്ജമെന്ന് അധികൃതര്‍

കല്‍പ്പറ്റ:കോഴിക്കോട് ജില്ലയില്‍ നിപ്പ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന ആശങ്ക സംസ്ഥാന ആരോഗ്യവകുപ്പ് പങ്കുവെച്ചതിനു പിന്നാലെയാണ് അതിര്‍ത്തി ജില്ലയായ വയനാട്ടിലും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. വിദൂര സാധ്യതയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരുടെ രക്തസാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ട്. അവധിയിലുള്ള ജില്ലയിലെ ആരോഗ്യ വകുപ്പ് ജീവനക്കാരോട് ജോലിക്ക് ഹാജരാകാനും, അനാവശ്യ അവധിയെടുക്കല്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളയിടങ്ങളില്‍ മാസ്‌ക്കുകളടക്കമുള്ള പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.
നിപ്പ ബാധ സംശയിക്കുന്നവരുടെ പട്ടികയില്‍ വയനാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരാണ് ഉള്ളത്. ഇതില്‍ ഒരാളുടെ രക്തപരിശോധനഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ഇയാള്‍ക്ക് വീണ്ടും പനി ബാധിച്ചതിനെ തുടര്‍ന്നാണ് വീണ്ടും രക്തപരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തീരുമാനിച്ചത്. അതുപോലെ മറ്റൊരു വ്യക്തിയുടേയും രക്ത സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. എന്നാല്‍ ഇതു രണ്ടും വളരെ വിദൂര സാധ്യത മാത്രമുള്ള കേസുകളാണെന്നാണ് സൂചന.എന്നിരുന്നാലും നിപ്പയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആരോഗ്യ വകുപ്പ് നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍