നിപ്പാ വൈറസ് ജാഗ്രത പാലിക്കണം

കല്‍പ്പറ്റ:കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തില്‍ എന്‍സെഫിലിറ്റിസ് വിത് മയോകാര്‍ഡൈറ്റിസ് എന്ന രോഗാവസ്ഥ മൂലം മരണം ഉണ്ടായതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.ഈ അസുഖം 'നിപ്പാ' വൈറസ് ബാധ മൂലം ഉണ്ടായതാണെന്ന് സംശയിക്കുന്നു. പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളില്‍ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. ഭീതി ഉണര്‍ത്തുന്ന സാഹചര്യം നിലവിലില്ലെങ്കിലും വയനാട് ജില്ലയിലും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി
1)പക്ഷിമൃഗാദികള്‍ കഴിച്ച് ബാക്കി വന്ന പഴങ്ങളും മറ്റും ഭക്ഷിക്കരുത്,
2)പനി, ചുമ, മയക്കം എന്നീ രോഗ ലക്ഷണങ്ങള്‍ ഉള്ള രോഗികള്‍ എത്രയും വേഗം ചികില്‍സ തേടണം
എന്നീ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ഭീതി പടര്‍ത്തുന്ന സാഹചര്യങ്ങള്‍ ഒന്നും നിലവിലില്‍ ഇല്ലെന്നും എന്നാല്‍ മുന്‍കരുതല്‍ നടപടികള്‍ ഉറപ്പ് വരുത്തണമെന്നും ജില്ലാ കലക്ടര്‍ എസ് സുഹാസ് ഐ.എ.എസ്. അറിയിച്ചു
ആശങ്കപ്പെടേണ്ട, പക്ഷേ കരുതൽ വേണം.
1. പക്ഷിമൃഗാദികളും വവ്വാലും ഭാഗികമായി ആഹരിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
2. വവ്വാലിന്റെ കാഷ്ഠം വീഴാൻ സാധ്യതയുള്ള ഒന്നും ഉപയോഗിക്കാതിരിക്കുക. ഉദാഹരണമായി വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ തുറന്ന കലത്തിൽ ശേഖരിക്കുന്ന തെങ്ങ്/പന കള്ള് ഉപയോഗിക്കാതിരിക്കുക.
3. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളുമായി ഇടപഴകുമ്പോൾ ആരോഗ്യപ്രവർത്തകർ വ്യക്തിഗതമായ സുരക്ഷാമാർഗ്ഗങ്ങൾ ഉപയോഗിക്കണം.
പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്.
4. രോഗികളുടെ അടുത്ത് കൂടുതൽ സമയം ചെലവാക്കാതിരിക്കുക.
5. പനി ഉള്ളവരെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുക.
6. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടശേഷം സോപ്പുപയോഗിച്ച് കൈ നന്നായി കഴുകി വൃത്തിയാക്കുക.
7. പനി ബാധിച്ച് മരിച്ച ആ മൂന്ന് പേരുടെ മൃതശരീരം കൈകാര്യം ചെയ്യുന്നവർ മാസ്ക്, ഗ്ലൗസ് തുടങ്ങിയ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കുക. ശരീരം സ്പർശിച്ചവർ ഉടനെ സോപ്പുപയോഗിച്ച് നന്നായി കഴുകുക. മൃതദേഹ ശുശ്രൂഷ ചെയ്തവർ ഉടനെതന്നെ സോപ്പുപയോഗിച്ച് നന്നായി കുളിക്കുക.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍