മാനന്തവാടി ലാന്റ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ക്കെതിരെ കേസ് ആള്‍മാറാട്ടം നടത്തിയതിനാണ് കേസ്; കേസിലെ മറ്റൊരു പ്രതിയെ അറസ്റ്റ് ചെയ്തു

സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥരെന്ന വ്യാജേനെ ഫിബ്രവരി 16ന് പയ്യമ്പള്ളിയില്‍ വെച്ച് കാപ്പിക്കുരു കയറ്റി വരികയായിരുന്ന ലോറിതടഞ്ഞു നിര്‍ത്തി പരിശോധിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. കേസിലെ ഒന്നാം പ്രതിയും സെയില്‍ ടാക്‌സിലെ താല്‍ക്കാലിക ഡ്രൈവറുമായിരുന്ന കല്‍പ്പറ്റ പുഴമുടി സുജാത മന്ദിരം സി.ടി സുനില്‍കുമാര്‍ (40)നെ പോലീസ് അറസ്റ്റ് ചെയ്തു.മറ്റൊരു പ്രതിയായ മാനന്തവാടി താലൂക്ക് ലാന്റ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ കൊട്ടിയൂര്‍ പുത്തന്‍വീട്ടില്‍ പിജെ സെബാസ്റ്റ്യന്‍ (54) നെതിരെയും കണ്ടാലറിയുന്ന രണ്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ജില്ല സെയില്‍സ് ടാക്‌സ് ഓഫീസറുടെ പരാതി പ്രകാരമാണ് പോലീസ് കേസ്സെടുത്തത്.കല്‍പ്പറ്റയിലെ വയനാട് സ്‌റ്റേറ്റ് ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ 2008 ല്‍ താല്‍ക്കാലിക െ്രെ ഡവറായി ജോലി ചെയ്ത സുനില്‍ കുമാര്‍ സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞാണ് ആള്‍മാറാട്ടം നടത്തി വാഹന പരിശോധന നടത്തിയത്. കല്‍പ്പറ്റ ഐഡിയല്‍ ട്രേഡിംങ്ങ് കമ്പനിയില്‍ നിന്നും കെ എല്‍ 12 ബി 1542 വാഹനത്തില്‍ കാപ്പിക്കുരു കയറ്റി കാട്ടിക്കുളം ടി എച്ച് ട്രെഡേഴ്‌സിലേക്ക് കൊണ്ടു പോകുന്ന വഴിക്ക് പയ്യമ്പള്ളി വെച്ചാണ് വാഹനം പരിശോധിച്ചത്.
2018 ഫിബ്രവരി 16നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. കെഎല്‍ 12 കെ എ 422 നമ്പര്‍ വാഹനത്തില്‍ വന്ന നാലംഗ സംഘം പയ്യംമ്പള്ളി വെച്ച് കാപ്പിക്കുരു കയറ്റി പോവുകയായിരുന്ന വാഹനം തടഞ്ഞു നിര്‍ത്തുകയും സെയില്‍സ് ടാക്‌സ് വകുപ്പ് ജീവനക്കാരാണെന്ന് പറഞ്ഞ് വാഹനവും വണ്ടിയുടെ രേഖകളും മറ്റും പരിശോധിക്കുകയും ചെയ്തുവെന്നാണ് പരാതി.
ആള്‍മാറാട്ടം നടത്തി സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വാഹനം പരിശോധിച്ചത് ഏറെ വിവാദമായതിനെ തുടര്‍ന്ന് സംസ്ഥാന ടാക്‌സ് വകുപ്പ് നേരിട്ട് മാനന്തവാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു .ഇതേ തുടര്‍ന്ന് മാനന്തവാടി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ സംഘത്തിലെ സുനിലിനെ കഴിഞ്ഞദിവസം മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയ്യാളുടെ മൊഴി പ്രകാരമാണ് മാനന്തവാടി താലൂക്ക് ലാന്റ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ പിജെ സെബാസ്റ്റ്യനെതിരെ പോലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 170 വകുപ്പ് പ്രകാരം ആള്‍മാറാട്ടത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കുറ്റം നടന്നൂവെന്ന് പറയപ്പെടുന്ന ദിവസം സംഭവസ്ഥലത്ത് സുനിലിന്റെ കൂടെ സെബാസ്റ്റ്യനും വാഹനത്തിലുണ്ടായിരുന്നു. ജില്ലയിലെ പട്ടയവുമായി ബന്ധപ്പെട്ട പരാതികളും, അപേക്ഷകളും പരിശോധിച്ച് തീര്‍പ്പാക്കുകയെന്നത് മാത്രമാണ് ലാന്റ് ബോര്‍ഡ് തഹസില്‍ദാരുടെ ജോലിയെന്നിരിക്കെ ആള്‍മാറാട്ടം നടത്തി വാഹനപരിശോധന നടത്തിയ കുറ്റപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ലീവിലുള്ള സെബാസ്റ്റ്യന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്നതായാണ് സൂചന.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍