ജില്ലാ ആശുപത്രിയുടെ വികസനത്തില്‍ നാഴിക കല്ലായി മള്‍ട്ടി പര്‍പ്പസ് ഹോസ്പ്പിറ്റല്‍ ബ്ലോക്ക്

മാനന്തവാടി: ജില്ലാ ആശുപത്രിയുടെ വികസനത്തില്‍ നാഴിക കല്ലായി മള്‍ട്ടി പര്‍പ്പസ് ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 45 കോടി രൂപ ചിലവില്‍ മള്‍ട്ടി പര്‍പ്പസ് ബ്ലോക്ക് നിര്‍മ്മിക്കുന്നത്.ഏട്ട് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം 10880 ചതുരശ്ര മീറ്റര്‍ ആണ്. സ്‌റ്റോര്‍ റൂം, ലിഫ്റ്റ് ,പാര്‍ക്കിംഗ് ഏരിയ, കിച്ചന്‍, ക്യാന്റീന്‍, വാഷ് റൂം ,എക്‌സറേ റൂം, 10 ഒ പി റൂം ,വെയ്റ്റിങ്ങ് റൂം, റേഡിയോളജി റൂം, 292 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന വാര്‍ഡുകള്‍, ആവശ്യത്തിന് ടോയ്‌ലെറ്റ് സൗകര്യങ്ങള്‍, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ഓഫീസ്, ട്രോളി റാമ്പ്, കൂട്ടിരിപ്പ് കാര്‍ക്കുള്ള വിശ്രമ മുറി,ഇന്റര്‍നാല്‍ റോഡ്, മഴവെള്ള സംഭരണി,സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നീ സൗകര്യങ്ങളാണ് സജ്ജീകരിക്കുക.
കെട്ടിടത്തിന്റ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതോടെ വര്‍ഷങ്ങളായുള്ള ജില്ലാശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെയും കെട്ടിടങ്ങളുടെയും കുറവ് പരിഹരിക്കപ്പെടും. കെട്ടിടത്തിന്റ് ശിലാസ്ഥാപന കര്‍മ്മം എപ്രില്‍ 6 ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms