പീഡനകേസിലെ പിടികിട്ടാപുള്ളി പന്ത്രണ്ട് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍; പിടിയിലായത് നിരവിധ തട്ടിപ്പ് കേസിലെ പ്രതിയെന്ന് സൂചന
ദമാമില്‍ ജോലി ശരിയാക്കിതരാമെന്ന വ്യാജേനെ യുവതിയില്‍ നിന്നും 25000 രൂപ തട്ടിയെടുക്കുകയും, പിന്നീട് ബോംബെയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി കൊല്ലം കുരീപ്പുഴ നടക്കാവില്‍ അബ്ദുള്‍ സലാം (49) നെയാണ് തിരുനെല്ലി എസ്‌ഐ ബിജു ആന്റണിയും സംഘവും കൊല്ലത്ത് വെച്ച് അറസ്റ്റ് ചെയ്തത്. 2006 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയായ തൃശിലേരി മല്ലപ്പള്ളി രത്‌നമ്മയും, മൂന്നാം പ്രതി ഉള്ള്യേരി മാമങ്ങത്ത് മീത്തല്‍ ഹംസക്കോയയും മുമ്പ് ശിക്ഷയനുഭവിച്ചിരുന്നു. എന്നാല്‍ ഒന്നാം പ്രതിയായ സലാം 12 വര്‍ഷമായി ഒളിവിലായിരുന്നു. ഇയ്യാള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളില്‍ വിസ തട്ടിപ്പടക്കമുള്ള കേസുകള്‍ നിലവിലുള്ളതായി സൂചനയുണ്ട്.തൃശിലേരി സ്വദേശിനിയായ യുവതിയോട് ദമാമില്‍ ജോലിനല്‍കാമെന്ന് വാഗ്ദാനം നല്‍കി 25000 രൂപ വാങ്ങിയെടുക്കുകയും പിന്നീട് ബോംബെയിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തതയാണ് പരാതി. തൃശിലേരി സ്വദേശിനിയായ രത്‌നമ്മ, കോഴിക്കോട് ഉള്ള്യേരി സ്വദേശി ഹംസ തുടങ്ങിവരുടെ സഹായത്തോടെ കൊല്ലം സ്വദേശിയും ഒന്നാം പ്രതിയുമായ അബ്ദുള്‍ സലാമാണ് യുവതിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചതെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുനെല്ലി പോലീസ് 122/06 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ 420,406,366,376,506(ശ0 ൃ/ം 34 ഐപിസി വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കേസിലെ രണ്ടും മൂന്നും പ്രതികളായ രത്ന്നമ്മയേയും, ഹംസയേയും പോലീസ് അറസ്റ്റ് ചെയ്യുകയും ഇരുവരും ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നാം പ്രതി സലാം കഴിഞ്ഞ പന്ത്രണ്ട വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. തുടര്‍ന്ന് ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ തിരുനെല്ലി പോലീസ് കൊല്ലത്ത് വെച്ച് സലാമിനെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. തിരുനെല്ലി എസ്‌ഐ ബിജു ആന്റണി, എഎസ്‌ഐ അനില്‍, സിപിഒ മാരായ പ്രസാദ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍