അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു ധ ടിപ്പറാണിടിച്ചതെന്ന് സൂചന; വാഹനം നിര്‍ത്താതെ പോയി

മേപ്പാടി എരുമക്കൊല്ലി അപ്പുക്കുട്ടന്റെ മകന്‍ സുനില്‍ കുമാര്‍ (32) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ കുന്നമ്പറ്റയ്ക്കും കൂട്ടമുണ്ടയ്ക്കും ഇടയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് അപകടത്തില്‍പ്പെട്ട ബൈക്ക് കാണുന്നതും സുനിലിനെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് കൊണ്ടു പോയതും. എന്നാല്‍ യാത്ര മധ്യേ മരിക്കുകയായിരുന്നു. നിര്‍മ്മാണ തൊഴിലാളിയായ സുനില്‍ ഓടത്തോടുള്ള അമ്മ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. അപകടത്തിനിടയാക്കിയ വാഹനത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍