ആദിവാസി യുവതി ബസില്‍ പ്രസവിച്ചു മന്ത്രി വി.എസ്. സുനില്‍കുമാര്‍,ജില്ലാകളക്ടര്‍ എസ്.സുഹാസ്,സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ,പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ യുവതിയെ സന്ദര്‍ശിച്ചു.

കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങുന്നതിനിടെ ആദിവാസി യുവതി കെ.എസ്.ആര്‍.ടി.സി. ബസില്‍ പ്രസവിച്ചു. അമ്പലവയല്‍ നെല്ലാറച്ചാല്‍ വില്ലുകുന്ന് കോളനിയിലെ ബിജുവിന്റെ ഭാര്യ കവിത(18)യാണ് കോഴിക്കോട് നിന്നും ബത്തേരിക്ക് വരികയായിരുന്ന ബസില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കല്‍പ്പറ്റ കെ.എസ്.ആര്‍.ടി.സി. ഡിപ്പോക്കടുത്തുവച്ച് രാവിലെ 9.30ഓടെ ബസില്‍ പ്രസവിച്ച യുവതിയെ ഇതേ ബസില്‍ കല്‍പ്പറ്റ ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന പോലിസുകാരുടെയും കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെയും സന്ദര്‍ഭോചിത ഇടപെടലിലൂടെയാണ് യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാനായത്.കുഞ്ഞിന് തൂക്ക കുറവുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വയനാട് കലക്ടര്‍ എസ്. സുഹാസ്, സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ., പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി യുവതിയെ സന്ദര്‍ശിച്ചു. ഇവര്‍ക്ക് അടിയന്തര സഹായമായി 5000 രൂപ നല്‍കി. യുവതിയുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ ഭയന്ന് ഭാര്യയുടെ നിര്‍ബന്ധം കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും വീട്ടിലേക്ക് വരുകയായിരുന്നുവെന്ന് ബിജു പറഞ്ഞു. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തിവന്നിരുന്ന യുവതിയെ രക്തസമ്മര്‍ദ്ദം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് ഒന്നിന് മെഡിക്കല്‍കോളേജില്‍ എത്തിയ ഇവര്‍ കഴിഞ്ഞ16 ദിവസമായി ഇവിടെ ചികിത്സയിലാണ്. പ്രസവ തീയതിക്ക് ഇനിയും ഒരുമാസത്തിലേറെ സമയമുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ ഇവരോട് പറഞ്ഞിരുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍