മാനന്തവാടിയുടെ മാനം വാനോളമുയര്‍ത്തി വീണ്ടും സജന..! 2016-17 ലെ മികച്ച വനിതാ ക്രിക്കറ്ററും, മികച്ച പെര്‍ഫോമറുമായി സജന സജീവനെ കെസിഎ തെരഞ്ഞെടുത്തു

കേരള ക്രിക്കറ്റ് അസോസിയേഷന്റെ 2016 -17 വര്‍ഷത്തെ വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയറിനുള്ള ശാരദ ടീച്ചര്‍ പുരസ്‌ക്കാരവും, ശ്രദ്ധേയമായ പ്രകട നത്തിനുള്ള അവാര്‍ഡും മാനന്തവാടി സ്വദേശിനിയായ സജന സജീവന്. മുന്‍ വര്‍ഷവും സജനക്ക് തന്നെയായിരുന്നു മികച്ച വനിത ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചത്. നിലവില്‍ കേരള വനിത സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്ടനും, അണ്ടര്‍ 23 ടീമിന്റെ ക്യാപ്ടനുമാണ് സജനആലപ്പുഴയില്‍ നടന്ന അന്തര്‍ സംസ്ഥാന അണ്ടര്‍ 23 വനിതാ ക്രിക്കറ്റില്‍ തമിഴ്‌നാടിനെ തകര്‍ത്ത് കേരളത്തിനു മിന്നും വിജയം നേടിക്കൊടുത്തത് കേരളാ ടീം ക്യാപ്റ്റന്‍ എസ്. സജനാ സജീവന്റെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു.
അന്ന്തിരുത്തിക്കുറിച്ചത് ഇന്ത്യയിലെ വനിതാ ക്രിക്കറ്റില്‍ ഏറ്റവും വേഗതയേറിയ സെഞ്ചുറിയുടെ റിക്കാര്‍ഡ് ആയിരുന്നു.ബിസിസിഐയുടെ സൈറ്റിലും സജനയുടെ അതിവേഗ സെഞ്ച ുറി ഇടംനേടിക്കഴിഞ്ഞു.അന്ന് സജന 84 പന്തുകളില്‍ നിന്നാണ് 100 റണ്‍ തികച്ചത്. 91 പന്തുകളില്‍ നിന്ന് സെഞ്ച്വ ു റി നേടിയ എസ്.എസ്. ഷിന്‍ഡെയുടെ റിക്കാര്‍ഡാണ് ഇതോടെ പഴങ്കഥയായത്. അന്തര്‍ സംസ്ഥാന അണ്ടര്‍ 23 വനിതാ ക്രിക്കറ്റില്‍ ഹൈദ്രാബാദ് ടീം ചാന്പ്യന്‍മാരായപ്പോള്‍ റണ്ണേഴ്‌സപ്പാകാനും സജന നയിച്ച കേരളത്തിന് കഴിഞ്ഞു.
മികച്ച പ്രകടനം കാഴ്ചവച്ച സജന സൗത്ത് സോണ്‍ ടീമിലും ഇടം നേടിയിരുന്നു.സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ അത്‌ലറ്റിക്‌സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സജനയെ മാനന്തവാടി ജിവിഎച്ച്എസ്എസില്‍ പ്ലസ് വണ്ണില്‍ പഠിക്കുന്‌പോള്‍ കായികാധ്യാപികയായ ത്രേസ്യാമ്മ ക്രിക്കറ്റിലേക്ക് എത്തിച്ചത്. ഓട്ടോറിക്ഷാ ്രൈഡവറായ സജീവന്റെയും മാനന്തവാടി നഗരസഭയിലെ ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ ശാരദാ സജീവന്റെയും മകളാണ് സജന.
സഹോദരന്‍ സച്ചിന്‍ ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയാണ്. കേരളാ സീനിയര്‍ വനിതാ ടീമിന്റെ വൈസ്‌ക്യാപ്റ്റന്‍ കൂടിയായ സജന ഇപ്പോള്‍ ബറോഡയിലാണ് ഉള്ളത്. മാര്‍ച്ച് 19 ന് ആന്ധ്ര പ്രദേശിലെ വിജയവാഡയില്‍
നടക്കുന്ന 2020 ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് സജന.തൃശൂര്‍ കേരളവര്‍മയിലെ ബിരുദ പഠനത്തിനൊപ്പം ക്രിക്കറ്റ് കമ്പവുംമുന്നോട്ടുകൊണ്ടു പോയി ഇന്ത്യന്‍ ടീമില്‍ ഇടം നേടുമെന്ന പ്രതിക്ഷയിലാണ് സജന.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍