ലൈഫ്: ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവന രഹിതരെയും ഭൂമിയുള്ള ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്കായി പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ/ഐ.സി.ഡി.എസ് ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ്, സിവില്‍ സ്റ്റേഷന് കല്പറ്റ, അംഗന്‍വാടികള്‍, വില്ലേജ് ഓഫീസുകള്‍, പോലീസ് സ്റ്റേഷന്, ഭൂജല വകുപ്പ് ജില്ലാ ഓഫീസ്, കെ.എസ്.ഇ.ബി, മൈനിംഗ് & ജിയോളജി ഓഫീസ്, വിജിലന്‍സ് & ആന്റി കറപ്ഷന്‍ ഓഫീസ്, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ലിസ്റ്റ് പരിശോധനയ്ക്ക് ലഭ്യമാണ്. ആയതിലുള്ള ആക്ഷേപങ്ങള്‍ സെപ്തംബര്‍ 16 വരെ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കാം.