പി.ജി.ഡി.സി.എ പ്രവേശനം
സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് പി.ജി.ഡി.സി.എ പ്രവേശനത്തിനായി കോഴിക്കോട്,എറണാകുളം എല്‍.ബി.എസ് സെന്ററിലേക്ക് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 50 ശതമാനം 75 ശതമാനം, എന്നിങ്ങനെയും, എസ് സി എസ് ടി വിഭാഗക്കാര്‍ക്ക് 100 ശതമാനവും ഫീസ് ഇളവ് ലഭിക്കും. അപേക്ഷാ ഫോറം ജൂലായ് 31 വരെ കോഴിക്കോട് സിവില്‍സ്റ്റേഷന് എതിര്‍വശത്തുള്ള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കാര്യാലയത്തില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ജില്ലാ കാര്യാലയങ്ങളില്‍ ആഗസ്റ്റ് 5 നു മുന്‍പ് സമര്‍പ്പിക്കണം.