കോവിഡ് 19; സമ്പര്‍ക്കബാധിതര്‍ നിരീക്ഷണത്തില്‍ കഴിയണം
കല്‍പ്പറ്റ: കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. എടവക പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പോസിറ്റീവായ ചുമട്ടുതൊഴിലാളിക്ക് 14 ഓളം വ്യക്തികളുമായി സമ്പര്‍ക്കമുണ്ട്. പി.കെ സ്റ്റോഴ്സ് കൊയിലേരി താന്നിക്കല്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത വ്യക്തി പോസിറ്റീവാണ്. നൂല്‍പ്പുഴ 10 വാര്‍ഡായ തോട്ടാമൂല കമ്പക്കോടി എന്ന സ്ഥലത്ത് ജൂണ്‍ 11 ന് തൊഴിലുറപ്പിന് പോയ വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ 12 വരെ കേണിച്ചിറ സപ്ലൈകോ ഓഫീസില്‍ ജോലി ചെയ്ത വ്യക്തി, ട്രൈബല്‍ ഡെവലെപ്മെന്റ് ഓഫീസ് ജീവനക്കാരന് എന്നിവര്‍ പോസിറ്റീവാണ്. വൈത്തിരി താലൂക്ക് ഓഫീസില്‍ ജൂണ്‍ 10 വരെ ജോലി ചെയ്ത വ്യക്തിയും പോസിറ്റീവായി.എടവക മുക്കത്ത് കോളനി, മാനന്തവാടി കുഴിനിലം ആടുവാന്കുന്നു കോളനി,ബത്തേരി തേലാമ്പറ്റ കോളനി,വാഴവറ്റ കരുമാതുവായല് കോളനി, കമ്മന നെഞ്ചോത്ത്കോളനി, വൈത്തിരി വട്ടക്കുണ്ട് കോളനി,തവിഞ്ഞാല്‍ ഗോദാവരി കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍