പള്‍സ് ഓക്സി മീറ്ററുകള്‍ വിതരണെ ചെയ്തു
പൂതാടി: കെ.പി.എസ്.ടി.എ വയനാട് ജില്ലാ പള്‍സ് ഓക്സിമീറ്റര്‍ ചലഞ്ചിന്റെ ഭാഗമായി കെ.പി.എസ്.ടി.എ പൂതാടി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ പള്‍സ് ഓക്സിമീറ്ററുകള്‍ പഞ്ചായത്തിന് കൈമാറി പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി സാബുവിന് കെ.പി.എസ്.ടി.എ ബ്രാഞ്ച് പ്രസിഡണ്ട് സൗമേഷ് സി.പി.യും, സെക്രട്ടറി മധു കെ.എ യും ചേര്‍ന്ന് പള്‍സ് ഓക്സി മീറ്ററുകള്‍ നല്കി. ചടങ്ങില്‍ കെ.പി.എസ്.ടി.എ ബത്തേരി ഉപജില്ലാ പ്രസിഡണ്ട് എം.പി.സുനില്‍കുമാര്‍, പഞ്ചായത്ത് അസി.സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍